കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധന പീഡനക്കേസില്‍ അകപ്പെടുന്ന ഭര്‍ത്താക്കന്മാരെ സഹായിക്കാനും സംഘടന!!

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: വ്യാജ സ്ത്രീധന പീഡനക്കേസില്‍ പ്രതിയാക്കപ്പെടുന്ന ഭര്‍ത്താക്കന്മാരെ സഹായിക്കാനും സംഘടന. ഓരോ ആഴ്ചയും 30ഓളം ആളുകളാണ് ഈ സംഘടനയില്‍ ഉള്‍പ്പെടുന്നത്. സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ എന്നാണ് സംഘടനയുടെ പേര്. നിരപരാധികളായ പുരുഷന്മാരെ രക്ഷിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

2005ല്‍ ആരംഭിച്ച സംഘടന കഴിഞ്ഞ വര്‍ഷം മാത്രം അമ്പതോളം പേരെ വ്യാജ സ്ത്രീധന പീഡനക്കേസുകളില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്. 32നും 35നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം കള്ളക്കേസില്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗവും. ബെംഗളൂരുവിലെ രാജേഷ് വര്‍ഖാരിയ എന്ന ബിസ്സിനസുകാരനാണ് ഇങ്ങനെയൊരു സംഘടന ആരംഭിച്ചത്.

depression

സ്ത്രീധനത്തിന്റെ പേരില്‍ സെഷന്‍ 498എ വകുപ്പ് പ്രകാരം രാജേഷ് വര്‍ഖാരിയ അഞ്ച് ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. സ്ത്രീധനത്തിന്റെ പേരില്‍ രാജേഷിന്റെ ഭാര്യ കള്ളക്കേസ് കൊടുക്കുകയായിരുന്നു. തന്നെ മാനസികമായി തളര്‍ത്തിയ ഒന്നായിരുന്നു അതെന്ന് രാജേഷ് പറയുന്നു.

അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാജേഷ് ഇങ്ങനെയൊരു പദ്ധതി തുടങ്ങിയത്. നിയമസഹായത്തിലൂടെ ഇത്തരം കേസില്‍പ്പെടുന്നവരെ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. നാല് പേര്‍ ചേര്‍ന്നാണ് സംഘടന രൂപീകരിക്കുന്നത്.

English summary
This NGO Which Helps Male Victims Of Dowry Harassment Laws Adds 30 New Members Every Week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X