കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാം; സര്‍ക്കാരിന്റെ ഈ വാട്‌സ് ആപ്പ് ചാറ്റ്‌ബോട്ടിലൂടെ

  • By Anupama
Google Oneindia Malayalam News

രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റന്റ് മെസെജിംഗ് അപ്ലിക്കേഷനായ വാട്‌സ് ആപ്പില്‍ ചാറ്റ്‌ബോട്ട് സംവിധാനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇതിലൂടെ കൊറോണ വൈറസ് രോഗത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടാവുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളും പരിഹരിക്കാം. വാട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് മൈ ഗവണ്‍മെന്റ് കൊറോണ ഹെല്‍പ്പ് ഡെസ്‌ക് എന്ന പേരില്‍ ചാറ്റ്‌ബോട്ട് ലഭിക്കും. ഇതിനായി നിങ്ങളുടെ മൊബൈലില്‍ 9013151515 എന്ന് നമ്പര്‍ സേവ് ചെയ്യുക. ശേഷം നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നതിനായി ഈ ചാറ്റ് ബോട്ടിലേക്ക് ഒരു മെസെജ് അയച്ചാല്‍ മതിയാവും.

അതിവേഗം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളില്‍ ഉണ്ടാവുന്ന സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കുകയെന്നതാണ് ഈ സംവിധാനം രൂപപ്പെടുത്തിയതിന് പിറകില്‍.

Whatsapp

കൊറോണയെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളെയെല്ലാം സംബന്ധിച്ച് വാട്‌സ് ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ ഉത്തരങ്ങള്‍ക്ക് ഈ വാട്‌സ് ആപ്പ് സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും.

ഈ വാട്‌സ് ആപ്പ് ചാറ്റ് ബോട്ടിന് പുറമേ സര്‍ക്കാര്‍ കൊറോണവൈറസ് നാഷണല്‍ ഹെല്‍പ്പലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്. 91-11-23978046 ഒപ്പം ഔദ്യോഗിത ഇമെയില്‍ ഐഡിയും ([email protected]). ഇതിലൂടെയും ആളുകള്‍ക്ക് കൊറോണ വൈറസ് രോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാം.

ഇത് കൂടാതെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആഹ്വാനം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച്ച ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇതില്‍ ഞായറാഴ്ച്ച് രാവിലെ 7 മുതല്‍ രാത്രി 8 വരെ ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ നടപ്പിലാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. രാജ്യത്തുള്ള ജനങ്ങള്‍ക്കായി ജനങ്ങള്‍ തന്നെ നടത്തുന്ന കര്‍ഫ്യൂ എന്നാണ് ജനതാ കര്‍ഫ്യൂവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന സമയത്ത് ആരും പുറത്തിറങ്ങതരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നത്.

ജനങ്ങള്‍ തന്നെ തീരുമാനിച്ച് നടപ്പിലാക്കുന്ന കര്‍ഫ്യൂ ആയതുകൊണ്ട് തന്നെ അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാനാണ് മന്ത്രി നല്‍കിയ നിര്‍ദേശം. അത്യാവശ്യ ഘട്ടത്തില്‍ അല്ലാതെ ഈ സമയത്ത് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്തെ അവശ്യ സേവനങ്ങളെയാണ് ജനതാ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

പോലീസ്, ആരോഗ്യ രംഗത്തുള്ളവര്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അഗ്‌നിശമന സേന എന്നിവര്‍ക്ക് മാത്രമാണ് ജനതാ കര്‍ഫ്യൂവില്‍ നിന്ന് ഇളവ് ലഭിക്കുക. കൊറോണ വൈറസ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നതിനിടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കുന്നത്.

കൊറോണയെ ആരും ലാഘവത്തോടെ കാണരുതെന്നും സ്വയം ശ്രദ്ധക്കൊപ്പം മറ്റുള്ളവരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതേ സമയം കൊറോണ വൈറസിനെതിരെ ലോകത്ത് ഇതുവരെ മരുന്നകളോ വാക്‌സിനുകളോ കണ്ടുപിടിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിക്കുന്നു. ഭാവിയിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ജനതാ കര്‍ഫ്യൂ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. 65 വയസ്സിന് മുകളിലുള്ളവര്‍ വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച പ്രധാനമന്ത്രി ജനങ്ങളോട് സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിരുന്നു.

English summary
This Official Chatbot Will Clear Your Queries About Coronavirsu: WhatsApp MyGov Corona Helpdesk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X