കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടക; കമ്പിളിപുതപ്പുമായി വന്ന് പ്രതിപക്ഷ എംഎല്‍എ മാരുടെ ഉറക്കം നിയമസഭയില്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:നിയമസഭകള്‍ എന്തിനൊക്കെ സാക്ഷ്യം വഹിക്കണം. കേരളത്തില്‍ മുന്‍ മന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടയിലുണ്ടായ കോലാഹലങ്ങള്‍ രാജ്യമൊട്ടുക്ക് ആഘോഷിച്ചതാണല്ലോ. കര്‍ണ്ണാടകയില്‍ നിയമസഭയെ കിടപ്പുമുറിയാക്കിയിരിക്കുകയാണ് പ്രതിപക്ഷ എംഎല്‍എ മാര്‍. വീട്ടില്‍ നിന്ന് കമ്പിളിപുതപ്പുകളും തലയിണകളുമായി വന്ന് ഭജന പാടി രസിച്ച് നേരം വെളുപ്പിക്കുകയാണിവര്‍. 40 ഓളം ബിജെപി ,ജനതാദള്‍ ,സ്വതന്ത്ര എംഎല്‍എ മാരാണ് കഴിഞ്ഞ ദിവസം രാത്രി വിധാന്‍സൗധയില്‍ കഴിച്ചുകൂട്ടിയത്.

മംഗളൂരു ഡിവൈ എസ് പി എം കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി കെ ജെ ജോര്‍ജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ സംഘം നിയമസഭയില്‍ തമ്പടിച്ചത്. എംഎല്‍എമാര്‍ കിടക്കുന്നതും ഇരിക്കുന്നതും മൊബൈലില്‍ ചാറ്റു ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. കൂടാതെ ഭരണകക്ഷി വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ചിലരുടെ ഭക്തി ഭജനകളുമായി 'സമ്പന്ന'മായിരുന്നു കഴിഞ്ഞ രാത്രി നിയമസഭ. മന്ത്രി രാജി വെയ്ക്കണമെന്ന് ദിവസങ്ങളായി പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളൊന്നുമുണ്ടാവാത്തതിനെ തുടര്‍ന്നാണ് സമരം രാത്രിയിലേക്കു കൂടി വ്യാപിപ്പിച്ചത്. പോലീസുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസങ്ങളായി നിയമ സഭ ബഹളത്തില്‍ മുങ്ങിയിരുന്നു.

vidhna-14

കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ്സ് മന്ത്രിസഭയ്ക്ക് അധികാരത്തിലെത്തിയതു മുതല്‍ പ്രതിസന്ധിഘട്ടങ്ങളാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഓരോ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോളാണ് വിവാദങ്ങള്‍ മുഖ്യനെയും കൂട്ടരെയും വിടാതെ പിന്തുടരുന്നത്. കഴിഞ്ഞ ആഴ്ച്ച മൂന്നു ദിവസത്തിനുളളില്‍ രണ്ടു പോലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ണ്ണാടകയിലെ മലയാളി മന്ത്രിയായ കെ.ജെ ജോര്‍ജ്ജുള്‍പ്പെടെയുളളവരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസുദ്യോഗസ്ഥന്‍ ഗണപതി തന്‌റെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

ഗണപതിയുടെ ആത്മഹത്യാ കേസ് സിബി ഐ ഏറ്റെടുക്കണമെന്നും പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണ് ആത്മഹത്യചെയ്തതെന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ നിലപാട്. ഞാനൊരു കോണ്‍ഗ്രസ്സുകാരനാണെന്നും കേസിനനുകൂലമായ തെളിവുകളുണ്ടെങ്കില്‍ നേരിട്ട് സമര്‍പ്പിക്കണമെന്നുമാണ് ആരോപണ വിധേയനായ കെ ജെ ജോര്‍ജ്ജും വ്യക്തമാക്കിയിരിക്കുന്നത്.

പെണ്‍കുട്ടികളുടെ സ്കൂളില്‍ അധ്യാപകനാവണമെങ്കില്‍ ഇനി 50 വയസ്സുകഴിയണംപെണ്‍കുട്ടികളുടെ സ്കൂളില്‍ അധ്യാപകനാവണമെങ്കില്‍ ഇനി 50 വയസ്സുകഴിയണം

ഗണപതിയെ കൂടാതെ കുടക് ഡിവൈഎസ് പി കല്ലപ്പ ഹന്ദിബാ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിരുന്നു. ചൂതാട്ട സംഘക്കാരില്‍ നിന്ന് പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹന്ദിബ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഇവരുടെ ആത്മഹത്യക്കു പുറമേ വനിതാ ഡിവൈ എസ് പി അനുപമ ഷേണായ് രാജി വെച്ചതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു

English summary
Opposition legislators in Karnataka spent a night in the assembly, sang bhajans and did not miss their morning jog as they tried a new way of shaming the Congress government into acceding to their demand - a proper investigation into the suicide of a police officer who had named state minister KJ George.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X