ഈ റെയില്‍വേ ലൈന്‍ ഇന്ത്യയുടേതല്ല; പണം മറ്റൊരു രാജ്യത്തിന് കൊടുക്കുന്നു, ഇതാണ് ആ റെയില്‍ ലൈന്‍
ഈ റെയില്‍വേ ലൈനിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ബ്രിട്ടീഷ് കമ്പനിക്കാണ് ഉള്ളത്. ഇന്ത്യന്‍ സര്‍ക്കാരിന് ഇതില്‍ അവകാശമില്ല. യവത്മലിനും മൂര്‍ത്തിജാപൂരിനും ഇടയില്‍ 190 കിലോമീറ്റര്‍ നീളത്തിലുള്ള റെയില്‍ ലൈനാണ് ഇത്.

ദില്ലി: ഇന്ത്യയില്‍ ഒരു റെയില്‍വേ ലൈനിന് പിന്നില്‍ ആരുമറിയാത്തൊരു രഹസ്യമുണ്ട്. മഹാരാഷ്ട്രയിലുള്ള റെയില്‍ ലൈനിനെ കുറിച്ചാണ് പറയുന്നത്. ഇത് ഇന്ത്യയുടേതല്ല എന്നതാണ് രഹസ്യം. ലോകത്തെ തന്നെ ഏറ്റവും വലിയ റെയില്‍റോഡ് സംവിധാനമാണ് ഇന്ത്യയിലുള്ളത്.
പക്ഷേ ഈ റെയില്‍വേ ലൈന്‍ മാത്രം ഇന്ത്യയുടേതല്ല എന്നതാണ് സത്യം. ഈ റെയില്‍വേ ലൈനിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ബ്രിട്ടീഷ് കമ്പനിക്കാണ് ഉള്ളത്. ഇന്ത്യന്‍ സര്‍ക്കാരിന് ഇതില്‍ അവകാശമില്ല. യവത്മലിനും മൂര്‍ത്തിജാപൂരിനും ഇടയില്‍ 190 കിലോമീറ്റര്‍ നീളത്തിലുള്ള റെയില്‍ ലൈനാണ് ഇത്. ഇതാണ് ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഉള്ളത്.
ശകുന്തള റെയില്‍വേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വളരെ ഇടുങ്ങിയ റെയില്‍വേ പാതയാണിത്. ഇത് ബ്രിട്ടീഷ് ഭരണകാലത്താണ് നിര്‍മിച്ചത്. ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലാര്‍ റെയില്‍വേയാണ് ആ സമയത്ത് സെന്‍ട്രല്‍ ഇന്ത്യയിലെ റെയില്‍വേയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ 1952ല്‍ റെയില്‍വേ ദേശസാല്‍കൃതവത്കരിച്ചപ്പോള്‍ ഈ മേഖലയെ തീര്‍ത്തും അവഗണിച്ചിരുന്നു.

അതുകൊണ്ട് 19ാം നൂറ്റാണ്ടില്‍ ഏത് കമ്പനി നിര്‍മിച്ചുവോ അവരുടെ പേരില്‍ തന്നെയാണ് ഇതിന്റെ ഉടമസ്ഥാവകാശം ഉള്ളത്. ഇവിടെ നിന്ന് ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബ്രിട്ടീഷുകാര്‍ക്ക് ഇപ്പോഴും പണം നല്‍കുന്നുണ്ട് ഇന്ത്യ. ഒരു കോടി രൂപയാണ് നല്‍കുന്നത്.
1910ല്‍ ബ്രിട്ടീഷ് സ്വകാര്യ കമ്പനിയായ കില്ലിക് നിക്‌സണാണ് ശകുന്തള റെയില്‍വേസ് നിര്‍മിച്ചത്. നിലവില്‍ ഒരു ദിവസം ഒരു ട്രിപ്പ് മാത്രമാണ് ഇതുവഴി നടക്കുന്നത്. 190 കിലോമീറ്റര്‍ യാത്രയ്ക്ക് ഏകദേശം 20 മണിക്കൂര്‍ ആവശ്യം.
ഈ മേഖലയില്‍ കൂടുതലായും സാധാരണക്കാരും, പാവപ്പെട്ടവരുമാണ് താമസിക്കുന്നത്. ഇവരുടെ യാത്രയ്ക്ക് ഏറ്റവും ഉപകരിക്കുന്നത് ഈ ട്രെയിന്‍ സര്‍വീസാണ്. കാരണം മഹാരാഷ്ട്രയിലെ ഈ രണ്ട് ഗ്രാമങ്ങളും തമ്മിലുള്ള യാത്രയ്ക്ക് 150 രൂപ ആവശ്യമാണ്.
ട്രെയിന്‍ യാത്രയ്ക്ക് അത്ര വേണ്ടി വരില്ല. 1921ല്‍ മാഞ്ചസ്റ്ററില്‍ നിര്‍മിച്ച എസ്ഡി സ്റ്റീം എഞ്ചിനിലാണ് ഈ ട്രെയിന്‍ ഇപ്പോഴും ഓടുന്നത്.
1923 മുതലാണ് ശകുന്തള റെയില്‍വേസ് ഈ ട്രെയിന്‍ ഉപയോഗിക്കുന്നത്. 70 വര്‍ഷത്തോളം അത് തുടര്‍ന്നു. 1994 ഏപ്രില്‍ 25ന് ഇതിനൊരു ഡീസല്‍ മോട്ടോര്‍ എഞ്ചിന്‍ സ്ഥാപിക്കുകയായിരുന്നു. സെന്‍ട്രല്‍ പ്രൊവിന്‍സ് റെയില്‍വേ കമ്പനിയാണ് ഇത് ബ്രിട്ടീഷ് കൊളോണിയല്‍ അഡ്മിനിസ്‌ട്രേഷനുമായി ചേര്‍ന്ന് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
യവത്മലില്‍ നിന്ന് മുംബൈയിലേക്ക് പരുത്തി കൊണ്ടുപോകുന്നതിനായിരുന്നു ഈ സര്‍വീസ് സ്ഥാപിച്ചത്. മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ആ പരുത്തി കൊണ്ടുപോവുന്നതായിരുന്നു സ്ഥിരമായി ചെയ്തിരുന്നത്.
പിന്നീട് അത് ജന സഞ്ചാരത്തിനായി ഉപയോഗിക്കുകയായിരുന്നു. ഈ ട്രാക്കില്‍ സര്‍വീസ് നടത്തുന്നത് കൊണ്ടാണ് ബ്രിട്ടീഷ് കമ്പനിക്ക് ഇന്ത്യന്‍ റെയില്‍വേ പണം നല്‍കുന്നത്. നിലവില്‍ 7 സ്റ്റാഫുകളാണ് ഇവിടെയുള്ളത്.












Click it and Unblock the Notifications