കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വ്യക്തിയാണ് ഇന്ത്യയില്‍ ആദ്യം കൊറോണ വാക്‌സിന്‍ സ്വീകരിച്ചത്; ശുചീകരണ തൊഴിലാളി

Google Oneindia Malayalam News

ദില്ലി: രാജ്യം ചരിത്ര ദിനത്തിലാണിന്ന്. കൊറോണ ഭീതിയില്‍ നിന്ന് മുക്തി നേടുമെന്ന പ്രതീക്ഷ നല്‍കി രാജ്യത്ത് ഇന്ന് കുത്തിവെപ്പ് തുടങ്ങി. ഇന്ത്യയില്‍ ആദ്യം കൊറോണ വാക്‌സിന്‍ സ്വീകരിച്ചത് ഒരു ശുചീകരണ തൊഴിലാളിയാണ്. പേര് മനീഷ് കുമാര്‍. ദില്ലിയിലെ എയിംസില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്റെ സാന്നിധ്യത്തിലാണ് ഇദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. എയിംസില്‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ഇത്.

m

ശേഷം എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും വാക്‌സിന്‍ സ്വീകരിച്ചു. ഇതെല്ലാം തല്‍സമയം സംപ്രേഷണം ചെയ്യുകയുമുണ്ടായി. കൊറോണ വാക്‌സിന്‍ സംബന്ധിച്ച് ഒട്ടേറെ കിംവദന്തികള്‍ പരക്കുന്ന സാഹചര്യത്തിലാണ് തല്‍സമയ സംപ്രേഷണം ചെയ്തത്. എയിംസ് മുന്‍ ഡയറക്ടറും എസ്ഒഎ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. അശോക് മോഹപത്രയാണ് ഒഡീഷയില്‍ ആദ്യം കൊറോണ വാക്‌സിന്‍ എടുത്തത്.

കര്‍ഷക നേതാവിന് എന്‍ഐഎ സമന്‍സ്; തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട കേസ്കര്‍ഷക നേതാവിന് എന്‍ഐഎ സമന്‍സ്; തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട കേസ്

കഴിഞ്ഞ ഒരു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊറോണക്കെതിരായ പോരാട്ടത്തിലാണ് നാം. ഇന്ന് വളരെ സന്തോഷമുണ്ട്. സഞ്ജീവനി പോലെ ഈ വാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു- കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

Recommended Video

cmsvideo
PM Modi gets emotional addressing nation

രാജ്യത്തെ കൊറോണ വാക്‌സിനേഷന്‍ പരിപാടിക്ക് പ്രധാനമന്ത്രിയാണ് തുടക്കം കുറിച്ചത്. അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എല്ലാവരും കാത്തിരുന്ന ദിനമാണ് വന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കുത്തിവയ്പ്പ് പദ്ധതിയാണ് ഇന്ത്യയില്‍ നടക്കുന്നത്. ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും അഭിനന്ദിക്കുന്നു. അവര്‍ അഹോരാത്രം ജോലി ചെയ്ത് രണ്ടു വാക്‌സിനുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മോദി പറഞ്ഞു.

English summary
This sanitation worker becomes first person in India to receive coronavirus vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X