എലിക്കെണിയില്‍ വീണ യുവാവ്!!! പിന്നെ ഉണ്ടായത് ബഹുരസം.....

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി:  എലിക്കെണിയില്‍ അറിയാതെ കൈയോ ശരീരഭാഗങ്ങളോ പെട്ടാല്‍ ഉണ്ടാകുന്നത് എന്താണെന്നു നമുക്കെല്ലാം അറിയാം. എന്നാല്‍ ആയിരക്കണക്കിനു എലിക്കെണിയില്‍ വീണാലുണ്ടാകുന്ന അവസ്ഥ എന്താകും?. വളരെ വേദനാജനകമായിരിക്കും . അതും അറിഞ്ഞുകൊണ്ടു ആയിരകണക്കിനു എലിക്കെണിയിലേക്കു ചാടുമ്പോഴോ...കെണിയില്‍ ചാടുന്ന ഈ വിരുദന്റെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈയറലായി കൊണ്ടിരിക്കുകയാണ്.

mousetraps

ഡാനാണ് ഈ വീഡിയോയിലെ കഥാനായകന്‍. ഡാനും സുഹൃത്ത് ഗാവും രണ്ടുമണിക്കൂര്‍ കൊണ്ട് ആയിരത്തിലധികം വരുന്ന എലികെണികള്‍ ട്രാംപൊലിന്റെ പ്രതലത്തില്‍ നിരത്തി വയ്ക്കുന്നുണ്ട്. ശേഷം ഡാന്‍ കോവണിയില്‍ നിന്നു കെണിയിലേക്ക് പതിയ ചാടുന്നു. ആയിരത്തോളം വരുന്ന എലിക്കെണികള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കുത്തി കയറുന്നതു നമുക്ക് വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നുണ്ട്. വീണ്ടും നിരവധി തവണ തുടര്‍ച്ചയായി ഡാന്‍ കെണിയിലേക്ക് എടുത്തു ചാടുന്നുമുണ്ട്.

ഗാവ്,ഡാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ വീഡിയോയില്‍ ഉള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഇവര്‍ യൂടൂബില്‍ ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്.വീഡിയോ യുട്യൂബില്‍ ഷെയര്‍ ചെയ്തു മണിക്കൂറുകള്‍ക്കകം 53 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.

English summary
If you've ever accidentally set a mousetrap on yourself, you know just how the experience is.
Please Wait while comments are loading...