കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ ലൈക്കിനായി ആമയുടെ മുകളില്‍ കയറി പടമെടുത്തു: യുവാവ് അറസ്റ്റില്‍

  • By Aiswarya
Google Oneindia Malayalam News

ഹൈദരബാദ്: ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ ലൈക്കിനു വേണ്ടി എന്തൊക്കെയാണോ കാണിച്ചു കൂട്ടുന്നത്. ഫോട്ടോയ്ക്ക് എടുത്തപ്പോള്‍ ഫസല്‍ ഷെയിഖ് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല താന്‍ ജയിലിലേക്ക് പോകുമെന്ന്.ഹൈദരാബാദ് സ്വദേശിയായ ഫസല്‍ ഷെയിഖ് ആണ് ഒരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പൊല്ലാപ്പ് പിടിച്ചത്.

ഹൈദരാബാദിലെ ഒരു കാഴ്ച ബംഗ്ലാവിലെ ഏറ്റവും പ്രായം ചെന്ന ഗാലപ്പോസ് ആമയുടെ മുകളില്‍ കയറി നിന്നാണ് ഫസല്‍ ഫോട്ടോ എടുത്തത്. ഈ ആമയ്ക്ക് 120 വയസിന് മുകളില്‍ പ്രായമുണ്ട്. കഴിഞ്ഞ മെയ് മാസം എടുത്ത ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി അതോടെയാണ് ഫസലിന് പണിയായത്. കഴിഞ്ഞ ദിവസം പൊലീസ് ഫസലിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റം തെളിഞ്ഞാല്‍ ആറ് മാസം തടവോ 2000 രൂപ പിഴയോ കിട്ടിയേക്കാം.

ആ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണമെന്ന് മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് ഫസല്‍ പറഞ്ഞു. ചിത്രത്തിന് നിരവധി ലൈക്കുകള്‍ ലഭിച്ചു.എന്നാല്‍ അതിന് താന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മനസിലായെന്നും ഫസല്‍ പറഞ്ഞു.

facebook

എന്നാല്‍ സംഭവം സുരക്ഷാവീഴ്ചയാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ ക്യുറേറ്റരായ രാമകൃഷ്ണ റാവു, ഇത്തരത്തിലുള്ള അനാവശ്യ സാഹസികതകള്‍ കാണിക്കുന്നവര്‍ക്കുള്ള പാഠമാണ് യുവാവിന്റെ അറസ്റ്റെന്ന് വ്യക്തമാക്കി. 380 ഏക്കര്‍ വിസ്തൃതിയിലുള്ള പാര്‍ക്കില്‍ 10,000ത്തോളം പേരാണ് അവധിദിവസങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. യുവാവിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഇവിടുത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സപ്തംബറില്‍ ഡല്‍ഹി മ്യഗശാലയില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ യുവാവ് വെളളക്കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Trying to get maximum "likes" on Facebook proved costly for a young man, who decided to get inside an enclosure inside the Hyderabad zoo and pose standing atop the seniormost inhabitant a Galapagos tortoise that's over 120 years old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X