Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനല്‍ക്കാലം വരവായി, ഒപ്പം വാട്ടര്‍ ബൗള്‍ ചലഞ്ചും

ചെന്നൈ:വേനല്‍ക്കാലം വന്നെത്തി, പുഴകളും, അരുവികളും, കുളങ്ങളുമൊക്കെ വറ്റി വരളാന്‍ ഇനി അധികം താമസമുണ്ടാകില്ല.കടുത്ത വേനലില്‍ വെള്ളം കിട്ടാതെ വലയുന്ന ജീവജാലങ്ങള്‍ക്കുമായി 'വാട്ടര്‍ ബൗള്‍ ചലഞ്ചു' മായി ഒരു സംഘം മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുക്കുന്നു.

ചെന്നൈ കേന്ദ്രമായ പീപ്പിള്‍ ഫോര്‍ കാറ്റില്‍ ഇന്‍ ഇന്ത്യ(പി.എഫ്.സി.ഐ) പ്രവര്‍ത്തകരാണ് പുതിയ സംരഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ചെന്നൈ സാന്തോമിലെ ഹാര്‍ട്ട് ടു ഹാര്‍ട്ട് വെറ്ററിനറി ആശുപത്രിയില്‍ നടന്ന ചടങ്ങിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

waterbowlchallenge.jpg

ഐസ് ബക്കറ്റ് ചലഞ്ച്, റൈസ് ബക്കറ്റ് ചലഞ്ച് എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വാട്ടര്‍ ബൗള്‍ ചലഞ്ച് പദ്ധതിക്ക് പി.എഫ്.സി.ഐ രൂപം നല്‍കിയത്. വെള്ളം ലഭിക്കാതെ പക്ഷി മൃഗാദികള്‍ ചാകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ ഒരു പദ്ധതിയെന്നും പ്രവര്‍ത്തകര്‍ പറയുന്നു. വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദിവസവും ചെന്നൈ നഗരത്തില്‍ മാത്രം 60 നായ്ക്കള്‍ മരിക്കുന്നതായി പി.എഫ്.സി.ഐ ഹെഡ് ജി. അരുണ്‍ പ്രസന്ന പറഞ്ഞു. ഇത്തരത്തില്‍ ധരാളം പക്ഷികളും ചത്തൊടുങ്ങുന്നുണ്ട്.

വീടിന്റെ ബാല്‍ക്കണിയില്‍ വെള്ളം നിറച്ച പാത്രം സ്ഥാപിക്കുകയാണ് ആദ്യം വേണ്ടത്. വെള്ളം ലഭിക്കാതെ വലയുന്ന മൃഗങ്ങളും പക്ഷികളും അവിടേയ്ക്ക് എത്തും. വെള്ളം നിറച്ച പാത്രം കൈയില്‍ വെച്ച് സെല്‍ഫിയെടുത്ത ശേഷം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും 5 സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്യുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+