• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഞങ്ങളെ വീട്ട് പോകല്ല സാറേ..'; സ്ഥലംമാറിപ്പോവുന്ന അധ്യാപകനെ തടഞ്ഞുവെച്ച് വിദ്യാര്‍ഥികള്‍ (വീഡിയോ)

 • By Desk
cmsvideo
  സ്ഥലം മാറിപ്പോവുന്ന അധ്യാപകനെ തടഞ്ഞുവെച്ച് വിദ്യാര്‍ഥികള്‍ | Oneindia Malayalam

  അധ്യാപനം എന്നത് കേവലം ഒരു തൊഴില്‍ മാത്രമല്ല. അതൊരു ആത്മസമര്‍പ്പണം കൂടിയാണ്. മറ്റ് തൊഴിലൂകളേപ്പോലെ അധ്യാപകവൃത്തി കേവലം ഒരു വരുമാന മാര്‍ഗ്ഗം മാത്രമായി കാണാന്‍ പറ്റില്ല. അങ്ങനെ കാണേണ്ടി വന്നാല്‍ അധ്യാപനത്തിന്റെ നിലവാരത്തകര്‍ച്ച സംഭവിക്കുന്നു. അധ്യാപകന്‍ കേവലം കൂലിത്തൊഴിലുകാരന്‍ മാത്രമായി മാറിപ്പോവുന്നു. വിദ്യാര്‍ത്ഥികളുടെ പഠനം മുതല്‍ സ്വഭാവ രൂപീകരണത്തില്‍ വരെ അധ്യാപന്റെ പങ്ക് വലുതാണ്. ഒരു പക്ഷെ വീട്ടില്‍ ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഒരു വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് മുന്നില്‍ ചിലവഴിക്കുന്നു.

  എല്ലാവരില്ലെങ്കിലും ചില അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതായിമാറുന്നു. ഓരോരുത്തരുടേയും വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ ഇത്തരത്തില്‍ പ്രിയപ്പെട്ട ഒരു അധ്യാപകനെങ്കിലും ഉണ്ടായിരിക്കും. പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന കേവലം ഒരു അധ്യാപകന്‍ എന്നതിലുപരി സ്‌നേഹമുള്ള സുഹൃത്തായും കരുതലുള്ള രക്ഷിതാവായും മാറുന്നുണ്ട് ചില മികച്ച അധ്യാപകന്‍. അത്തരിത്തിലൊരു അധ്യാപകനായിരുന്നു ജി ഭഗവാന്‍. വിദ്യാര്‍ത്ഥികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട ആ അധ്യാപകന്റെ സ്ഥലം മാറ്റം വിദ്യാര്‍ഥികള്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

  സ്ഥലംമാറ്റം

  സ്ഥലംമാറ്റം

  അധ്യാപക-വിദ്യാര്‍തി സ്‌നേഹത്തിന്റെ ആഴം എന്താണെന്നുള്ളതിന്റ ഉത്തമഉദാഹരണമായിരുന്നു തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ സ്‌കൂളില്‍ ഇന്നലെ കണ്ടത്. തങ്ങള്‍ക്ക് ഏറെ ഇഷ്ട്‌പ്പെട്ട അധ്യാപകന്‍ സ്ഥലം മാറ്റഓര്‍ഡര്‍ കിട്ടിയതിനെ തുടര്‍ന്ന് സ്‌കൂള്‍ മാറിപ്പോവുന്നത് വിദ്യാര്‍ത്ഥികള്‍ കൂടിചേര്‍ന്ന് തടയുകയായിരുന്നു.

  പൊട്ടിക്കരഞ്ഞ്

  പൊട്ടിക്കരഞ്ഞ്

  സ്‌കൂളില്‍ നിന്ന് പോകാനൊരുങ്ങിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ പോകാന്‍ അനുവദിക്കാതെ പൊട്ടിക്കരഞ്ഞു. ഗേറ്റിനരികിലേക്ക് നടന്നു നീങ്ങിയ അധ്യാപകനെ വട്ടംകൂടി പിടിച്ചി തിരിച്ച് ക്ലാസിലേക്ക് കൊണ്ടുവന്നു വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും ജി ഭഗവാന്‍ എന്ന ആ യുവ അധ്യാപകന്റെ സ്ഥലം മാറ്റത്തിനെതിരെ രംഗത്ത് വന്നു.

  ഭഗവാന്‍

  ഭഗവാന്‍

  നാല് വര്‍ഷം മുമ്പാണ് ഭഗവാന്‍ തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തിയായ തിരുവള്ളൂരിലെ പള്ളിപ്പട്ട് സ്‌കൂളില്‍ അധ്യാപകനായി എത്തുന്നത്. ഇഗ്ലീഷ് അധ്യാപകനായിരുന്നു ഭഗവാന്‍. അതുവരെ പള്ളപ്പിട്ട് സ്‌കൂളില്‍ ഉണ്ടായിരുന്ന ഇംഗ്ലീഷ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്‌നമായിരുന്നു. അത് കൊണ്ട് തന്നെ ഇംഗ്ലീഷ് വിഷയത്തില്‍ ഏറെ പിറകിലായിരുന്നു വിദ്യാര്‍ത്ഥികള്‍. പത്താംക്ലാസ് പരീക്ഷയില്‍ ഏറിയ പങ്ക് വിദ്യാര്‍ത്ഥികള്‍ തോറ്റതും ഇംഗ്ലഷിലായിരുന്നു.

  വിജയം

  വിജയം

  കഥയും കവിതയും പഠനവുമൊക്കെയായി ഭഗവന്‍ പതിയെ ഇംഗ്ലീഷിനെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാക്കി മാറ്റി. അധ്യാപകനും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇടംപിടിച്ചു. ഭഗവാന്‍ എത്തിയതിന് ശേഷമുള്ള നാലുവര്‍ഷവും പള്ളിപ്പട്ട് സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പരീക്ഷയില്‍ ആരും ഇംഗ്ലീഷിന് പരാജയപ്പെട്ടില്ല. സംബൂര്‍ണ്ണ വിജയം. അതോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ഭഗവാന്‍ പ്രിയങ്കരനായി മാറി.

  ഉത്തരവ്

  ഉത്തരവ്

  ഈ വര്‍ഷം സ്‌കൂള്‍ തുറന്ന് ആദ്യമാസം തന്നെ ഭഗവാന് സ്ഥലംമാറ്റ ഉത്തരവ് കിട്ടിയത് വിദ്യാര്‍ത്ഥികളേയും നാട്ടുകാരേയും ഒന്നടങ്കം നിരാശയിലാഴ്ത്തി. തിരുത്തണി ആറുംകുളം ഹൈസികൂളിലേക്കായിരുന്നു ഭഗവാന്റെ സ്ഥലം മാറ്റം. ഇപ്പോള്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയത്തിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറവായതിനാല്‍ സര്‍ക്കാര്‍ തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഭഗവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  സര്‍ക്കാര്‍

  സര്‍ക്കാര്‍

  അധ്യാപകനെ സ്ഥലംമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഭഗവാനെ വിട്ടുകൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നില്ല. ഭഗവാന്റെ സ്ഥലംമാറ്റം അനുവദിക്കില്ലെന്ന് പറഞ്ഞ് സ്‌കൂളിലെ 280 കുട്ടികളും ക്ലാസ് ബഹിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികളുടെ തീരുമാനത്തിനൊപ്പം രക്ഷിതാക്കളും മറ്റും അധ്യാപകരും രംഗത്തെത്തി.

  എംഎല്‍എ

  എംഎല്‍എ

  ഭഗവാന്റെ സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്ഥലം എംഎല്‍എ കണ്ടു. വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ അനുഭാവപൂര്‍വ്വം പരിഗണിച്ച എംഎല്‍എ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും ഭഗവാന്റെ സ്ഥലമാറ്റം ഉത്തരവ് പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.

  ഉറപ്പ്

  ഉറപ്പ്

  പിന്നീട് ഉത്തരവ് റദ്ദ് ചെയ്യുമെന്ന ഉറപ്പും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രിയ അധ്യാപകന്‍ തങ്ങളെ വിട്ടുപോകില്ലെന്ന ഉറപ്പ് ലഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദത്തോടെ വീണ്ടു ക്ലാസുകളിലേക്ക് പ്രവേശിച്ചു.

  വീഡിയോ

  യൂട്യൂബ് വീഡിയോ

  വീഡിയോ

  യൂട്യൂബ് വീഡിയോ

  English summary
  This TN teacher is ‘precious’ for his students, so they ‘stopped’ his transfer in a unique way
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more