കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഈ കടുംകൈ കാരണമാകും;വിഡി സതീശൻ
ദില്ലി; നാഷ്ണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയ്ക്കെതിരായ ഇഡി നടപടിയിൽ കേന്ദ്രസർക്കാരിനെിരെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിന്റെ രണ്ടാം ഉയര്‍ത്തെഴുന്നേല്‍പ്പിന് 'ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഈ കടുംകൈ കാരണമാകുമെന്ന് സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ.

ആവശ്യമെങ്കിൽ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ദില്ലിക്കെത്തും. പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ദില്ലിക്കെത്തിയിട്ടുണ്ട്. പ്രവർത്തകർ ജന്തർ മന്തറിൽ എത്താതിരിക്കാൻ എല്ലാ പ്രധാന റോഡുകളും പോലീസ് അടച്ചിരിക്കുകയാണ്. ഫാസിസ്റ്റ് ഭരണകുടത്തിന്റെ പ്രധാനപ്പെട്ട അടയാളം. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനം നടത്തുന്ന സമാധാനപരമായ പ്രതിഷേധം പോലും ഞങ്ങൾക്കെതിരെ അനുവദിക്കില്ലെന്ന സർക്കാരിന്റെ പ്രഖ്യാപനമാണിത്.
ഭരണകുട ഏജൻസികളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളെ എതിർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമരങ്ങളെ അടിച്ചമർത്തുകയാണ്. ഇത്തരം അടിച്ചമർത്തലുകളെ ജനാധിപത്യം അതിജീവിച്ച കഥയാണ് ലോക ചരിത്രത്തിൽ ഉള്ളത്. 1977 ൽ ഷാ കമ്മീഷൻ രൂപീകരിച്ച് കൊണ്ട് ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോഴും കോൺഗ്രസും ഇന്ദിരാഗാന്ധിയും ഇന്ത്യയിൽ തിരിച്ചു വന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഈ കടുംകൈ കോണ്‍ഗ്രസിന്റെ രണ്ടാം ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകും, വി ഡി സതീശൻ പറഞ്ഞു.
നാഷ്ണൽ ഹെരാൾഡ് കേസിൽ ഇത് നാലാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. അതേസമയം ഇഡി നടപടിക്കെതിരെ വലിയ പ്രതിഷോധമാണ് ദില്ലിയിൽ കോൺഗ്രസ് നടത്തുന്നത്. ജന്തർ മന്തർ പ്രക്ഷുബ്ധമായിരിക്കുകയാണ്. പലയിടത്തും പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എംപിമാരെ അടക്കം ജന്തർ മന്തറിലേക്ക് കടക്കുന്നത് പോലീസ് തടഞ്ഞു. എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍മന്തറിലേക്കുമുള്ള വഴി ദില്ലി പോലീസ് അടച്ചിട്ടുണ്ട്.












Click it and Unblock the Notifications