Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനഗണമന ഇങ്ങനെയും പാടാം,പുതിയ വേര്‍ഷന്‍ ബംഗാളി ചിത്രത്തില്‍

നമ്മുടെ ദേശീയ ഗാനമായ ജനഗണമന എങ്ങനെ പാടിയാലും മനോഹരമായിരിക്കും എന്നു തെളിയിച്ചിരിക്കുകയാണ് ബംഗാളി സംവിധായകന്‍. കാതിനു ഇമ്പവും കണ്ണിനു കുളിര്‍മയും നല്‍കുന്ന ജനഗണമനയുടെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി. ദേശീയ പുരസ്‌കാര ജേതാവും ബംഗാളി സംവിധായകനുമായ ശ്രീജിത്ത് മുഖര്‍ജിയാണ് ജനഗണമന മറ്റൊരു രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'രാജ്കഹാനി' എന്ന ചിത്രത്തിലാണ് അതിമനോഹരമായ രീതിയില്‍ ജനഗണമന അവതരിപ്പിക്കുന്നത്. ജനഗണമനയുടെ പുതിയ വേര്‍ഷന്‍ കേള്‍ക്കുന്നവരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന രീതിയിലാണ് അവതരണം.

nationalanthem

ഇന്ത്യാ-പാകിസ്ഥാന്‍ വിഭജനവും,സ്ത്രീവിമോചനവും,സ്വാതന്ത്ര്യ സമരവും ഇതില്‍ വരച്ചുകാട്ടുന്നുണ്ട്. പ്രശസ്ത കവി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ജനഗണമന, ഭാരതോ ഭാഗ്യോ ബിധാത എന്നു തുടങ്ങുന്ന രീതിയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഒട്ടേറെ ഗായകര്‍ ചേര്‍ന്നാണ് പുതിയ വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത്. രാജ്കഹിനി എന്ന ചിത്രം ഒക്ടോബറില്‍ പുറത്തിറങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+