Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സാബ് പാകിസ്ഥാന്‍ നിങ്ങളെ പാഠം പഠിപ്പിക്കും,മോദിയെ ഭീഷണിപ്പെടുത്തി പാകിസ്ഥാനി വാര്‍ത്താ അവതാരക

പാകിസ്ഥാനി വാര്‍ത്താ അവതാരകയാണ് ഇന്ത്യയും മോദിയും തെറ്റ് തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ പാകിസ്ഥാന്‍ നിങ്ങളെ പാഠം പഠിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന പാകിസ്ഥാനി വാര്‍ത്താ അവതാരകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പാകിസ്ഥാനി വാര്‍ത്താ അവതാരകയാണ് ഇന്ത്യയും മോദിയും തെറ്റ് തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ പാകിസ്ഥാന്‍ നിങ്ങളെ പാഠം പഠിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബര്‍ 7നാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. അവതാരകയുടെ പേരോ, ചാനലിന്റെ പേരോ വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. ദിവസങ്ങള്‍ക്കകം തന്നെ ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

മോദിക്കുള്ള മുന്നറിയിപ്പ്

മോദിക്കുള്ള മുന്നറിയിപ്പ്

ചാനലിന്റെ സ്റ്റുഡിയോയില്‍ ഇരുന്നാണ് അവതാരക സംസാരിക്കുന്നത്. മോദിക്കും ഇന്ത്യക്കും നല്‍കുന്ന മുന്നറിയിപ്പാണിതെന്നും, മോദിയും ഇന്ത്യയും തെറ്റു തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്ഥാന് നിങ്ങളെ പാഠം പഠിപ്പിക്കാന്‍ അറിയാമെന്നും അവതാരക പറയുന്നുണ്ട്.

അവതാരക പറയുന്നതിങ്ങനെ...

അവതാരക പറയുന്നതിങ്ങനെ...

മോദി സാബ് എന്ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്താണ് അവതാരക സംസാരിക്കാന്‍ ആരംഭിക്കുന്നത്. പല തവണ ഞങ്ങള്‍ നിങ്ങള്‍ക്ക് മനസിലാക്കി തരാന്‍ ശ്രമിച്ചു, പക്ഷേ അതെല്ലാം നിഷ്ഫലമായി. എല്ലായ്‌പ്പോഴും ഞങ്ങളുടെ നടപടികളെല്ലാം നിങ്ങള്‍ തെറ്റായി കരുതി. ഇതിന്റെയെല്ലാം അവസാനം നിങ്ങളുടെ നാശത്തിലാകും അവസാനിക്കുക. ഓരോ തവണയും മുന്‍പ് സംഭവിച്ചതിനെക്കാള്‍ വലിയ നാശമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.

പിന്നെ ആര്‍ക്കും ഇന്ത്യയെ രക്ഷിക്കാനാവില്ല

പിന്നെ ആര്‍ക്കും ഇന്ത്യയെ രക്ഷിക്കാനാവില്ല

ഇന്ത്യയുടെ ഹെലിക്കോപ്റ്ററുകളും പട്ടാളക്കാരും പാകിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ഒരുങ്ങന്നതായി കേട്ടു. അതുപോലെ പാകിസ്ഥാനും ചെയ്താല്‍ പിന്നെ ഈ ലോകത്ത് ആര്‍ക്കും ഇന്ത്യയെ രക്ഷിക്കാനാവില്ലെന്നും അവതാരക മുന്നറിയിപ്പ് നല്‍കുന്നു.

ഇതാണോ പാകിസ്ഥാനിലെ പത്ര പ്രവര്‍ത്തനം...

ഇതാണോ പാകിസ്ഥാനിലെ പത്ര പ്രവര്‍ത്തനം...

ഇന്ത്യയെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന തരത്തില്‍ ഇതിന് മുന്‍പും ചില പാകിസ്ഥാന്‍ പത്ര പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+