Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനഗണമന ഭിന്നലിംഗ വിഭാഗക്കാര്‍ പാടിയാല്‍ എങ്ങനെയിരിക്കും, കാണൂ..

മുംബൈ: സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ചും അല്ലാതെയും ദേശീയ ഗാനമായ ജനഗണമന ആലപിക്കുന്ന പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ രാജ്യം അറുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനം കൊണ്ടാടുമ്പോള്‍ ഭിന്നലൈംഗിക വിഭാഗക്കാരും ഒപ്പം ഉണ്ട്. രാജ്യത്തോടുള്ള ആദര സൂചകമായി ഭിന്നലിംഗ വിഭാഗക്കാരും ദേശീയ ഗാനം ആലപിച്ചു.

ഭിന്നലിംഗ വിഭാഗക്കാരിലും ഒട്ടേറെ കഴിവുള്ള ആളുകള്‍ ഉണ്ടെന്ന് പല പ്രവൃത്തികളുടെയും അവര്‍ ഈ കാലത്തിനിടയില്‍ തെളിയിച്ചിട്ടുണ്ട്. ഇവരില്‍ നല്ല ഗായകരും ഉണ്ടെന്ന് അറിഞ്ഞോളൂ. മൂന്നാം ലിംഗക്കാര്‍ ജനഗണമന പാടിയാല്‍ എങ്ങനെയിരിക്കും. എന്തായാലും മോശമായിട്ടില്ല എന്നു തന്നെ പറയാം.

song

മൂന്നാം ലിംഗവിഭാഗക്കാര്‍ ജനഗണമന പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് രൂപത്തിലാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. പാട്ടില്‍ വിവിധ മേഖലയിലുള്ള ജോലിക്കാരെയും കാണിക്കുന്നുണ്ട്. അധ്യാപിക, ഡോക്ടര്‍, വക്കീല്‍, പോലീസ്, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് തുടങ്ങി എല്ലാ മേഖലയിലുള്ളവരെയും ചിത്രീകരിക്കുന്നുണ്ട്.

ഇത്തരം ജോലികള്‍ ലഭിച്ചാല്‍ തങ്ങളെന്തൊക്കെ ആയിത്തീരുമായിരുന്നു എന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ ഇവര്‍ നല്‍കുന്നത്. പല മേഖലകളിലും അവഗണന നേരിടേണ്ടി വരുന്ന ഇവരുടെ നിസഹായാവസ്ഥയാണ് ഇതിലൂടെ കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+