കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതായിരുന്നു കലാമിന്റെ അവസാന ട്വീറ്റ്... എത്ര സുന്ദരമായ വിടവാങ്ങല്‍

Google Oneindia Malayalam News

ദില്ലി: ജീവിതത്തില്‍ ഒരിക്കല്‍ പോലും വെറുതേയിരുന്നിട്ടുണ്ടാവില്ല എപിജെ അബ്ദുള്‍ കലാം. അദ്ദേഹം എപ്പോഴും കര്‍മ നിരതനായിരുന്നു. ഒടുവില്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങുമ്പോഴും അദ്ദേഹം അങ്ങനെ തന്നെ ആയിരുന്നു.

ട്വിറ്ററില്‍ അദ്ദേഹത്തിന് 14 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. കലാമിന്റെ മൊഴി മുത്തുകള്‍ക്കായി അവര്‍ കാത്തിരിന്നിരുന്നു. എന്തായിരുന്നു അദ്ദേഹം ഒടുവില്‍ ട്വിറ്ററിലൂടെ പറഞ്ഞത്.

Kalam Last Tweet

ഷില്ലോങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞ് വീണത്. ആശുപത്രിയില്‍ എത്തിയ്ക്കും മുമ്പേ അദ്ദേഹം ലോകത്തോട് വിട പറഞ്ഞിരുന്നു.

ഷില്ലോങിലെ പരിപാടിയ്ക്ക് പോകുന്നത് സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ അവസാന ട്വീറ്റ്- ഗോയിംഗ് ടു ഷില്ലോങ്... ടു ടേക്ക് കോഴ്‌സ് ഓണ്‍ ലീവബിള്‍ പ്ലാനറ്റ് എര്‍ത്ത് അറ്റ് ഐഐഎം.

ഈ പരിപാടി അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനായില്ല. എങ്കിലും അദ്ദേഹം തുറന്നിച്ച ചിന്തയുടേയും പ്രയത്‌നത്തിന്റേയും പ്രചോദനത്തിന്റേയും പാതകള്‍ ഏവര്‍ക്കുമായി എന്നും തുറന്നിരിയ്ക്കും.

English summary
Abdul Kalam's last tweet was about his visit to the management institute of Shilling to take course on Livable Planet Earth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X