Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്ക് 'സമാധാനമായി' മദ്യപിയ്ക്കണോ... ഇതാ ദില്ലിയിലേയക്ക് പോരൂ, കിടിലന്‍ ഷോപ്പുണ്ട്!!!

ദില്ലി: സ്ത്രീകള്‍ മദ്യം കഴിയ്ക്കുന്നത് ഒരു പുതിയ സംഭവം ഒന്നുമല്ല. എന്നാല്‍ അവര്‍ക്ക് മദ്യം വാങ്ങാനാണ് ബുദ്ധിമുട്ട്. കേരളത്തിലെ ഏതെങ്കിലും ബീവറേജസ് ഔട്ട് ലെറ്റില്‍ പോയി വരി നിന്ന് മദ്യം വാങ്ങാന്‍ എന്തായാലും സാധാരണ സ്ത്രീകള്‍ ധൈര്യപ്പെടില്ല.

കാരണം മറ്റൊന്നുമല്ല. പുരുഷന്റെ അപ്രമാദിത്തമുള്ള ഇടങ്ങളില്‍ ഒന്നാണ് മദ്യഷാപ്പുകള്‍. അവിടെയെത്തുന്ന സ്ത്രീകള്‍ക്ക് സഹിയ്‌ക്കേണ്ടി വരിക അത്രയും മോശമായ അനുഭവങ്ങളായിരിയ്ക്കും.

ഇത് കേരളത്തിലെ മാത്രം അവസ്ഥയില്ല, ഇന്ത്യയില്‍ മിക്കയിടത്തും ഇങ്ങനെയൊക്കെ തന്നെയാണ്. എന്നാല്‍ ദില്ലിയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് അല്‍പം മാറ്റമൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്. എന്താണ് സംഭവം എന്നല്ലേ....

 സ്ത്രീകള്‍ക്ക് മാത്രം

സ്ത്രീകള്‍ക്ക് മാത്രം

സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു മദ്യ ഷാപ്പ്. അതാണ് ദില്ലിയില്‍ തുറന്നിട്ടുള്ളത്.

 ഷോപ്പിങ് മാള്‍

ഷോപ്പിങ് മാള്‍

കിഴക്കന്‍ ദില്ലിയിലെ സ്റ്റാര്‍ സിറ്റി മാളില്‍ ആണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു മദ്യ ഷാപ്പ് തുറന്നിട്ടുള്ളത്. ഇവിടെ പിരിഷന്‍മാര്‍ക്ക് പ്രവേശനമില്ല.

ആണത്തം വിലപ്പോവില്ല

ആണത്തം വിലപ്പോവില്ല

മദ്യശാലകളും മദ്യവും തങ്ങളുടെ ഏരിയയാണെന്ന് കരുതുന്ന ആണുങ്ങള്‍ക്ക് ഇതിന്റെ അകത്തേയ്ക്ക് പ്രവേശനമില്ല.

 നല്ല തിരക്കാണോ

നല്ല തിരക്കാണോ

ആണുങ്ങളുടെ ശല്യവും കമന്റുകളും സഹിയ്ക്കാതെ മദ്യം വാങ്ങാം എന്ന സ്ഥിതി വന്നതോടെ ദില്ലിയിലെ ഈ ഷോപ്പിങ് മാളില്‍ തിരക്കേറേണ്ടതാണ്. എന്നാല്‍ ഈ മദ്യശാലയെ കുറിച്ച് ഇപ്പോഴും അധികം ആളുകള്‍ക്ക് അറിയില്ല.

അടിപിടിയില്ല

അടിപിടിയില്ല

നിരത്തിവച്ചിരിയ്ക്കുന്ന മാദ്യക്കുപ്പികള്‍, ഗ്ലാസ്സ് വാതിലുകള്‍, അലങ്കരിച്ച റാക്കുകള്‍... ഇവിടെ എല്ലാത്തിനും ഒരു സൗന്ദര്യമുണ്ട്. മദ്യം വാങ്ങാനെത്തുന്ന ആണുങ്ങളുടെ അരസികത്വം അല്‍പം പോലും ഇല്ല.

എല്ലാം സ്ത്രീകളാണ്

എല്ലാം സ്ത്രീകളാണ്

ഷോപ്പിലെ വില്‍പനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും എല്ലാം സ്ത്രീകളാണ് എന്ന പ്രത്യേകതയും ഉണ്ട്.

 ടക്കീലയ്ക്ക് പ്രിയം

ടക്കീലയ്ക്ക് പ്രിയം

പെണ്‍കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നത് ഷക്കീല ആണത്രെ. സ്ത്രീകളുടെ പ്രിയ മദ്യങ്ങളില്‍ ഒന്ന് വോഡ്കയാണെന്നും സെയില്‍സ് ഗേള്‍സ് പറയുന്നു.

മത്സരം തുടങ്ങിയില്ല

മത്സരം തുടങ്ങിയില്ല

സ്റ്റാര്‍ സിറ്റി മാളിലെ ഈ മദ്യശാല ഇപ്പോള്‍ അത്രയ്ക്ക് ഹിറ്റ് ആയിട്ടില്ല. എന്നാല്‍ ഇവിടെ തിരക്കേറിയാല്‍ ഒരു കാര്യം ഉറപ്പാണ്. പിന്നീട് പലയിടത്തും ഇത്തരം ഷോപ്പുകള്‍ തുറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+