Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അധ്യാപകര്‍ കുറച്ച് പേടിക്കണം; ഏറ്റവും മോശം അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തും!

സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മോശം അധ്യാപകനെ സര്‍വകലാശാല കണ്ടെത്തുന്നത്.

ലഖ്‌നൗ: വിദ്യാര്‍ത്ഥികളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മോശം അധ്യാപകനെ തിരഞ്ഞെടുക്കുന്നു. ലഖ്‌നൗവിലുള്ള കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് മോശം അധ്യാപകനെ തിരഞ്ഞെടുക്കുന്നത്. ശനിയാഴ്ച നടക്കുന്ന കെജിഎംയു സ്ഥാപക ദിനത്തോട് അനുബന്ധിച്ചാകും മോശം അധ്യാപകനെ സര്‍വകലാശാല പ്രഖ്യാപിക്കുക.

സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മോശം അധ്യാപകനെ സര്‍വകലാശാല കണ്ടെത്തുന്നത്. ശനിയാഴ്ച നടക്കുന്ന കെജിഎംയു സ്ഥാപക ദിനത്തോട് അനുബന്ധിച്ചാകും മോശം അധ്യാപകനെ സര്‍വകലാശാല പ്രഖ്യാപിക്കുക.

 കെജിഎംയു

കെജിഎംയു

സര്‍വ്വകലാശാലയുടെ ഇത്തരം നീക്കത്തെ കെജിഎംയു അധ്യാപക സംഘടന നിശിതമായി വിമര്‍ശിച്ചു.

 കൗസര്‍ ഉസ്മാന്‍

കൗസര്‍ ഉസ്മാന്‍

ഇത്തരത്തിലുള്ള സര്‍വകലാശാലയുടെ നീക്കം, ഒരു അധ്യാപകന്റെ കരിയറിനെ നശിപ്പിക്കുമെന്ന് തുടര്‍ച്ചയായി മികച്ച അധ്യാപകനായി അധ്യാപകദിനത്തില്‍ സര്‍വകലാശാല തെരഞ്ഞെടുത്ത പ്രൊഫസര്‍ കൗസര്‍ ഉസ്മാന്‍ വ്യക്തമാക്കി.

 അധ്യാപക സംഘടന

അധ്യാപക സംഘടന

സംഭവവുമായി ബന്ധപ്പെട്ട് കെജിഎംയു അധികൃതര്‍ക്ക് അധ്യാപക സംഘടന കത്ത് നല്‍കി. സര്‍വകലാശാലയുടെ നീക്കത്തിന് എതിരെ തങ്ങള്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെജിഎംയു അധ്യാപക സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 വൈസ് ചാന്‍സിലര്‍

വൈസ് ചാന്‍സിലര്‍

അധ്യാപക സംഘടനയുടെ നിലപാടിനെ കെജിഎംയു വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ രവി കാന്ത് തള്ളി. സര്‍വകലാശാലയുടെ നടപടി അനിവാര്യമാണെന്നും അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+