കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ പകിട്ട്‌ കുറയും; കാണികള്‍ക്കും പരിമിതി

Google Oneindia Malayalam News

ന്യൂഡല്‍ഹി: കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാധാരണ സംഘടിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്‌തമായാണ്‌ ഇത്തവണ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ നടത്തുക. റിപ്പബ്ലിക്‌ ദിന പരേഡികളില്‍ സാധാരണ നടത്തിവരാറുള്ള ആകര്‍ഷകമായ നിരവിധി പരിപാടികളാണ്‌ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരിക്കുന്നത്‌. സാമൂഹ്യ അകലം കൃത്യമായി പാലിച്ചാകും ഇത്തവണ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുകയെന്ന്‌ അധികൃതര്‍ അറിയിച്ചു.

കൊവിഡുമൂലം ഇത്തവണ റിപ്പബ്ലിക്‌ ദിന ആഘോഷത്തില്‍ നിന്നും റദ്ദാക്കിയ ഏറ്റവും ആകര്‍ഷകമായി പരിപാടികളില്‍ ഒന്നാണ്‌ പാരമാലിറ്ററി ഫോഴ്‌സ്‌ സാധാരണയായി പ്രദര്‍ശിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസം . സൈന്യത്തില്‍ നിന്നും വിരമിച്ച പ്രായമായ സൈനികരുടെ പരേഡും ഇത്തവണ റദ്ദാക്കി. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്‌ ദിനാധഘോഷത്തില്‍ 99ഉം 100ഉം വയസുപ്രയമായ വിരമിച്ച സൈനികര്‍ പരേഡില്‍ പങ്കെടുത്തിരുന്നു.

republic day

സ്‌കൂള്‍ കുട്ടികളെ ഇത്തവണ പരേഡില്‍ പങ്കെടുപ്പിക്കില്ല. സാധാരണ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ക്ക്‌ സാക്ഷികളാവാന്‍ ഒന്നരലക്ഷത്തിലധികം ആളുകള്‍ ഉണ്ടാവുമെങ്കില്‍ ഇത്തവണ അത്‌ വെറും 25000 മാത്രമായിരിക്കും. 4000 പേര്‍ക്ക്‌ മാത്രമേ ടിക്കറ്റ്‌ മാര്‍ഗ്ഗം പ്രവേശനമുള്ളു. ആളുകള്‍ കൂടുതല്‍ അടുത്തിരുന്നു നടത്തുന്ന പ്രദര്‍ശനമായതിനാലാണ്‌ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം വേണ്ടെന്ന്‌ വെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌. 124 പേരെ ഉള്‍ക്കൊള്ളിച്ചു സാധാരണ നടത്തുന്ന മാര്‍ച്ച്‌ പാസ്റ്റ്‌ ഇത്തവണ സംഘടിപ്പിക്കുക 96 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ്‌. പ്രവേശനത്തിന്‌ മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌. സാധാരണ 300 മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വേദിയില്‍ അനുമതി നല്‍കിയിരുന്നെങ്കില്‍ ഇത്തവണ അത്‌ 100 ആയി കുറച്ചു.

സുരക്ഷാ ജിവനക്കാര്‍ വിഐപികള്‍ അടക്കം എല്ലാവരും കൊവിഡ്‌ ടെസ്റ്റിന്‌ വിധേയരാകണം. സന്ദര്‍ശകരുടെ കസേരകള്‍ ക്രമീകരിക്കുന്നത്‌ ഇത്തവണ പ്രതിരോധവകുപ്പ്‌ നേരിട്ടാണ്‌ എന്നതാണ്‌ മറ്റൊരു പ്രത്യേകത. 6 കാല്‍പാദ അകലത്തില്‍ സാമൂഹിക അകലം കൃത്യമായി പാലിച്ചാകും കസേരകളുടെ ക്രമീകരണം. റപ്പബ്ലിക്‌ ദിന പരേഡില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നും കുറഞ്ഞത്‌ 122 സൈനികരെങ്കിലും പങ്കെടുക്കുമെന്ന്‌ ബംഗ്ലാധേശിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്‌ണര്‍ അറിയിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ മൂന്നമാത്തെ വട്ടമാണ്‌ റിപ്പബ്ലിക്‌ ദിനത്തില്‍ വിദേശത്തുനിന്നുള്ള സൈന്യം പരേഡില്‍ പങ്കെടുക്കുന്നത്‌.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
this year republic day celebrations are different because of covid pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X