സോഷ്യല്‍മീഡിയ പണികൊടുത്തു, തോമസ് ഐസക് വാക്ക് മാറ്റി, എന്നാലുമുണ്ട് കൊനഷ്ട് ചോദ്യം, ഇതാ അതിന് ഉത്തരം!

കള്ളപ്പണം ആരും ചാക്കില്‍ കെട്ടി സൂക്ഷിച്ചുവെക്കില്ല എന്നായിരുന്നു ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ ഇന്നലത്തെ കണ്ടത്തെല്‍. എന്തായാലും സോഷ്യല്‍ മീഡിയയില്‍ കണക്കിന് കിട്ടിയതോടെ തോമസ് ഐസക്ക് ആ വാദം മാറ്റിയിട്ടുണ്ട്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് കള്ളപ്പണ നിര്‍മാര്‍ജനത്തിന് ഒരു പരിധിവരെ സഹായിക്കുമെന്നാണ് തോമസ് ഐസക്ക് ഇപ്പോള്‍ പറയുന്നത്.

Read Also: 15 ലക്ഷം അക്കൗണ്ടിലിടാമെന്ന് മോദി പറഞ്ഞോ, എപ്പോള്‍.. ഡോ. തോമസ് ഐസക് വെറുതെ വിഡ്ഡിവേഷം കെട്ടരുത്!

എന്നാലും വിട്ടുകൊടുക്കാന്‍ തോമസ് ഐസക്ക് ഒരുക്കമല്ല. നോട്ടുകള്‍ പൊടുന്നനെ പിന്‍വലിക്കാതെ നവംബര്‍ അവസാനം വരെ സമയം കൊടുക്കാമായിരുന്നില്ലേ എന്ന ഒരു ചോദ്യം അദ്ദേഹം ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്. കള്ളപ്പണവും കള്ളനോട്ടും കൈവശമുള്ളവര്‍ക്ക് അത് കണ്‍വേര്‍ട്ട് ചെയ്യാനുള്ള സമയം കിട്ടുമായിരുന്നില്ലേ മന്ത്രീ എന്നാണ് ഇതിനുള്ള മറുപടി. കഴിഞ്ഞില്ല, തോമസ് ഐസക്കിന്റെ കുനുഷ്ട് ചോദ്യത്തിന്റെ അപകടം വേറെയുമുണ്ട്.

തോമസ് ഐസക്ക് ഇന്നലെ പറഞ്ഞത്

തോമസ് ഐസക്ക് ഇന്നലെ പറഞ്ഞത്

വിദേശത്തു നിന്നെല്ലാം കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം വീതം ഇടാമെന്ന വാഗ്ദാനം പൊളിഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരു പൊടിക്കൈ. അത്ര തന്നെ - 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ കളിയാക്കിയത് ഇങ്ങനെയായിരുന്നു. അത് ഇപ്പോള്‍ മാറി.

ഇന്നിപ്പോള്‍ അത് മാറിയിട്ടുണ്ട്

ഇന്നിപ്പോള്‍ അത് മാറിയിട്ടുണ്ട്

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് കള്ളപ്പണ നിര്‍മാര്‍ജനത്തിന് ഒരു പരിധിവരെ സഹായിക്കുമെന്നാണ് തോമസ് ഐസക്ക് ഇപ്പോള്‍ പറയുന്നത്. എങ്ങനെയാണ് ഈ അഭിപ്രായം രാത്രിക്ക് രാത്രി മാറിയത്. സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കായിരുന്നു തോമസ് ഐസക്കിന് വിമര്‍ശനം. പഴയത് പോലെ രാഷ്ട്രീയം പറഞ്ഞ് നാട്ടുകാരെ പറ്റിക്കാന്‍ പറ്റില്ലെന്ന് മന്ത്രിക്ക് മനസിലായി എന്ന് വേണം കരുതാന്‍.

എന്നാലും ഒരു കൊനഷ്ട് ചോദ്യം

എന്നാലും ഒരു കൊനഷ്ട് ചോദ്യം

അര്‍ദ്ധരാത്രി ആര്‍ക്കും മുന്നറിയിപ്പു നല്‍കാതെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പകരം നവംബര്‍ അവസാനം വരെ ദിവസം കൊടുത്തുകൊണ്ട് നോട്ടുകള്‍ റദ്ദാക്കിയിരുന്നൂവെങ്കില്‍ എന്തു നഷ്ടമാണ് ഉണ്ടാവുക - ഇതാണ് തോമസ് ഐസക്ക് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്ന ചോദ്യം. എന്തിനാണ് ഈ പിന്‍വലിച്ചത് എന്നത് തോമസ് ഐസക്കിന് മനസിലായെങ്കില്‍ ഈ ചോദ്യം തന്നെ ഉണ്ടാകുമായിരുന്നില്ല.

സിംപിളാണ് കാര്യങ്ങള്‍ മന്ത്രീ

സിംപിളാണ് കാര്യങ്ങള്‍ മന്ത്രീ

കള്ളപ്പണവും കള്ളനോട്ടും കണ്‍വേര്‍ട്ട് ചെയ്യാനുള്ള സമയം കിട്ടുമായിരുന്നു എന്നത് തന്നെയാണ് ഇതിന്റെ ലളിതമായ ഉത്തരം. ഇതൊക്കെ നേരത്തെ പറഞ്ഞു ചെയ്താല്‍ ഫണ്ട് ഡൈവേര്‍ട്ടാകും. കള്ളപ്പണവും കള്ളനോട്ടും വിപണിയില്‍ മുങ്ങും തീരുമാനം കൊണ്ട് പിന്നെ വലിയ മെച്ചമുണ്ടാകില്ല. കള്ളനോട്ട് മാത്രം പിടിച്ചെടുക്കാന്‍ സാധിക്കും.

ഒരു ഉദാഹരണം പറയട്ടേ

ഒരു ഉദാഹരണം പറയട്ടേ

ഉദാഹരണത്തിന് എന്റെ കൈയില്‍ 4000 കോടി രൂപയുടെ കള്ളനോട്ട് ഉണ്ടെന്നു കരുതട്ടെ. അടുത്ത മാസം മുതല്‍ ഈ നോട്ടുകള്‍ ഇല്ലെന്നു കേട്ടാല്‍ ഞാനെന്തു ചെയ്യും. മാക്‌സിമം അതിനെ കണ്‍വെര്‍ട്ട് ചെയ്യാന്‍ ശ്രമിക്കും. അല്ലേ. കള്ളപ്പണവും അതു പോലെ. ഇതൊക്കെ സാധാരണക്കാരായ പാവങ്ങളുടെ അടുത്തെത്തും. അവര്‍ കുടുങ്ങും. ഈ സാധ്യതയാണ് നാടകീയമായ പ്രഖ്യാപനം കൊണ്ട് മോദി ബ്ലോക്ക് ചെയ്തത്.

മന്ത്രിക്ക് ഇനിയും മനസിലായില്ലെങ്കില്‍

മന്ത്രിക്ക് ഇനിയും മനസിലായില്ലെങ്കില്‍

ബാങ്ക് സമയം പോലും കഴിഞ്ഞ് രാത്രി എട്ട് മണിക്കാണ് നരേന്ദ്ര മോദി ഈ തീരുമാനം പുറത്തറിയിച്ചത്. എന്നിട്ട് പോലും കിട്ടിയ ഏതാനും മണിക്കൂറുകള്‍ കൊണ്ട് എത്ര കള്ളനോട്ടും കള്ളപ്പണവും ഒഴുകി എന്ന് ധനകാര്യമന്ത്രിക്ക് വല്ല പിടിയും ഉണ്ടോ. ബാംഗ്ലൂരിലെ ജ്വല്ലറികള്‍ പലതും പുലരും വരെ തുറന്നിരുന്നു. എത്ര രൂപയുടെ പണമാണ് സ്വര്‍ണമായി മാറിയിട്ടുണ്ടാകുക. കള്ളപ്പണത്തിന്റെ ഊക്ക് ഇതാണ്.

തമാശ തന്നെ ഐസക്ക് സാറിന്റെ ചോദ്യം

തമാശ തന്നെ ഐസക്ക് സാറിന്റെ ചോദ്യം

ഇത്രയും കാര്യങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ എന്നിരിക്കേ സാമ്പത്തിക ശാസ്ത്ര വിശാരദനായ തോമസ് ഐസക്കിന്റെ ചോദ്യം ചിരിയുണര്‍ത്തുന്നതാണ്.
തീവ്രവാദി ആക്രമണത്തിന് സാധ്യത എന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പ്രതിരോധിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് നാട്ടുകാരെ അറിയിച്ചില്ല എന്ന് ചോദിക്കുന്നത് പോലെ എന്നാണ് ഐസക് സാറിന്റെ സമയം കൊടുത്തൂടെ എന്ന ചോദ്യത്തെ സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്

 യുപിയില്‍ തിരഞ്ഞെടുപ്പാണ് വരുന്നത്

യുപിയില്‍ തിരഞ്ഞെടുപ്പാണ് വരുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പാണ് വരുന്നത്. വോട്ടിന് നോട്ട് എന്നത് സുലഭമായ സ്ഥലമാണത്. കോടികളാണ് മാര്‍ക്കറ്റിലേക്ക് ഒഴുകാന്‍ പോകുന്നത്. ഇതിനായി പിരിച്ചതും അല്ലാത്തതുമായി കോടിക്കണക്കിന് രൂപ ഓരോ രാഷ്ട്രീയപാര്‍ട്ടിയും ശേഖരിച്ചിട്ടുണ്ടാകും. അതിര്‍ത്തിയിലും കശ്മീരിലും എത്തുന്ന പണം ബ്ലാക്കാണ്. ഇതെല്ലാമാണ് ഒറ്റയടിക്ക് അസാധുവാകുന്നത്.

തോമസ് ഐസക്കിന് കാര്യം മനസിലായി

തോമസ് ഐസക്കിന് കാര്യം മനസിലായി

500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയത് സംബന്ധിച്ച എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നെ അത്ഭുതപ്പെടുത്തിയെന്ന് എന്റെ സുഹൃത്ത് കെ.ജെ ജേക്കബ് എഴുതിയിരിക്കുന്നു. എന്റെ വിമര്‍ശനം ആവര്‍ത്തിക്കട്ടെ. ഈ നടപടി സ്വീകരിച്ചത് കള്ളപ്പണവും കള്ളനോട്ടും പുറത്തു കൊണ്ടുവരാനാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഇതില്‍ കള്ളനോട്ട് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഈ നടപടി സഹായിക്കും. - സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ നിന്നും തോമസ് ഐസക്കിന് ഏതാണ്ട് കാര്യം മനസിലായി എന്നാണ് പുതിയ പോസ്റ്റ് പറയുന്നത്.

ഇതാണ് ഐസക്കിന്റെ വിമര്‍ശന

ഇതാണ് ഐസക്കിന്റെ വിമര്‍ശന

എന്നാല്‍ കള്ളപ്പണത്തിന്റെ കാര്യത്തില്‍ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ. കള്ളപ്പണത്തിന്റെ സിംഹഭാഗം വരുന്ന വിദേശത്തുള്ള കള്ളപ്പണവും ഭൂമിയും സ്വര്‍ണ്ണവും തുടങ്ങിയവയില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണവും വലയില്‍പ്പെടില്ല. ഈ ലക്ഷ്യങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സമ്പദ്ഘടനയില്‍ പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെയും നടപ്പിലാക്കാന്‍ കഴിയുമായിരുന്നൂവെന്നുള്ളതാണ് എന്റെ വിമര്‍ശനം. - ഇത് ഒരു പരിധി വരെ ശരിയാണ് താനും.

പ്രശ്‌നങ്ങള്‍ ഉണ്ടാകും, ശരിയാണ്

പ്രശ്‌നങ്ങള്‍ ഉണ്ടാകും, ശരിയാണ്

സാധാരണക്കാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പല സുഹൃത്തുക്കളും വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ലായെന്നാണ് എനിക്ക് തോന്നുന്നത്.
പരിഭ്രാന്തരാകുന്നതില്‍ കാര്യമില്ല എന്നത് ശരിയാണ്. ആരുടെയും പണം നഷ്ടപ്പെടുന്ന സാഹരചര്യം ഇല്ല. പുതിയ നോട്ടുകളായി അവ മാറ്റിയെടുക്കുന്നതിനുള്ള കുറച്ചു സമയമെടുക്കും എന്നേയുള്ളൂ. പക്ഷേ അടുത്ത 2-3 ആഴ്ച ഗൗരവമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഫോണ്‍ കോളുകള്‍ വരുന്നു

ഫോണ്‍ കോളുകള്‍ വരുന്നു

നവംബര്‍ 11 അര്‍ദ്ധരാത്രി വരെ സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, സി.എന്‍.ജി ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതാണ്. ഇവയോടൊപ്പം ശ്മശാനങ്ങള്‍, മില്‍ക്ക് ബൂത്തുകള്‍, സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയെയും ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതില്‍ പരാതിപ്പെട്ടുകൊണ്ടുള്ള ഒട്ടേറെ ഫോണ്‍ കാളുകള്‍ എനിക്കു വന്നു. മിക്കയിടത്തും പ്രശ്‌നങ്ങളാണ്.

പിന്‍വലിക്കാന്‍ പറ്റില്ലല്ലോ

പിന്‍വലിക്കാന്‍ പറ്റില്ലല്ലോ

അസാധുവായ കറന്‍സി നോട്ടുകള്‍ നിശ്ചിത പോസ്റ്റോഫീസുകളിലും ബാങ്കുകളിലും സമര്‍പ്പിച്ച് പകരം താഴ്ന്ന ഡിനോമിനോഷനുള്ള കറന്‍സി നോട്ടുകള്‍ 10 -ാം തീയതി മുതല്‍ വാങ്ങാം. പക്ഷേ നവംബര്‍ 24 വരെ പ്രതിദിനം 4000 രൂപ വരെ മാത്രമേ ഇങ്ങനെ മാറിക്കിട്ടൂ. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ പക്കലുള്ള നോട്ടുകള്‍ ബാങ്കിലെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യാം. പക്ഷേ അവിടെ നിന്നും പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണമുണ്ട്.

നിയന്ത്രണം തുടരുമോ

നിയന്ത്രണം തുടരുമോ

നവംബര്‍ 19 -ാം തീയതി വരെ പ്രതിദിനം എ.റ്റി.എം. ല്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയായിരിക്കും. അതിനുശേഷം ഡിസംബര്‍ 30 വരെ 4000 രൂപ പിന്‍വലിക്കാം. ബാങ്കില്‍ നിന്നും ക്യാഷായി പിന്‍വലിക്കാവുന്ന തുകയുടെ പ്രതിദിന പരിധി 10,000 രൂപയും ആഴ്ചയിലെ പരിധി 20,000 രൂപയും ആയിരിക്കും. നവംബര്‍ 24 നു ശേഷം ഈ നിയന്ത്രണം തുടരണമോയെന്നുള്ളത് റിവ്യൂ ചെയ്യും.

കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നം

കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നം

ചുരുക്കത്തില്‍ ഡിസംബര്‍ 30 വരെ ഇന്നു സ്വീകരിച്ചിരിക്കുന്ന നടപടിയുടെ പ്രയാസങ്ങള്‍ തുടരും. അല്ലെങ്കില്‍ നിങ്ങള്‍ കാര്‍ഡ്, ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയിലേതെങ്കിലും സ്വീകരിക്കണം. കാരണം അവയ്ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. കേരളത്തിലെ ഭൂരിപക്ഷം സാധാരണക്കാരും ഇത്തരം മാര്‍ഗ്ഗങ്ങളല്ല ഉപയോഗിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്.

മാന്ദ്യത്തെ രൂക്ഷമാക്കാന്‍ സാധ്യത

മാന്ദ്യത്തെ രൂക്ഷമാക്കാന്‍ സാധ്യത

മേല്‍പ്പറഞ്ഞ സ്ഥിതി വിശേഷം മാന്ദ്യത്തെ രൂക്ഷമാക്കും. ഒരു വശത്ത് താല്‍ക്കാലികമായിട്ടാണെങ്കിലും പണ ലഭ്യതയില്‍ കുറവു വരികയാണ്. പണത്തിന്റെ കൈമാറ്റ വേഗതയിലും കുറവു വരും. ഇത് ഉല്‍പ്പാദന വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് തടയണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തണം. എന്നാല്‍ ഇത്തരമൊരു ധനനയമല്ല കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്നത്.

വിശദീകരണം ആവശ്യമാണ്

വിശദീകരണം ആവശ്യമാണ്

അപ്പോഴാണ് ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അര്‍ദ്ധരാത്രി ആര്‍ക്കും മുന്നറിയിപ്പു നല്‍കാതെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പകരം നവംബര്‍ അവസാനം വരെ ദിവസം കൊടുത്തുകൊണ്ട് നോട്ടുകള്‍ റദ്ദാക്കിയിരുന്നൂവെങ്കില്‍ എന്തു നഷ്ടമാണ് ഉണ്ടാവുകയെന്ന് ആരെങ്കിലും വിശദീകരിച്ചു തന്നിരുന്നൂവെങ്കില്‍ നന്നായിരുന്നു. - ഇങ്ങനെ ഒരു ചോദ്യത്തോടെയാണ് തോമസ് ഐസക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+