• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിർമ്മല സീതാരാമന്‍റേത് ഊതിവീർപ്പിച്ച കണക്കുകള്‍: തോമസ് ഐസക്

തിരുവനന്തപുരം: മൂന്നാം പാദത്തിലും സാമ്പത്തിക വളർച്ച ഇടിയുന്നതിനെ തടയാൻ കേന്ദ്ര പ്രഖ്യാപിച്ച പുതിയ പാക്കേജിനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആത്മനിർഭർ ഭാരത് ഒന്നാം പാക്കേജ് മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം പാക്കേജും വന്നു. ഇന്നലെ റിസർവ്വ് ബാങ്ക് ചരിത്രത്തിൽ ആദ്യമായി രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വെളിപ്പെടുത്തി. ഒന്നാം പാദത്തിൽ സമ്പദ്ഘടനയിലെ ഉൽപ്പാദനം 24 ശതമാനം ഇടിഞ്ഞത് ലോക്ഡൗണും മറ്റുംമൂലമാണെന്നു വിശദീകരിക്കാം. എന്നാൽ ആത്മനിർഭർ പാക്കേജ് ഉണ്ടായിട്ടും രണ്ടാം പാദത്തിൽ (ജൂലൈ - സെപ്തംബർ) 8 ശതമാനം സാമ്പത്തിക ഉൽപ്പാദനം ഇടിഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ പിറ്റേന്നാണ് ആത്മനിർഭർ ഭാരതിന്റെ മൂന്നാം പാക്കേജ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ധമന്ത്രി പറയുന്നു.

മൂന്നാം പാദത്തിലും

മൂന്നാം പാദത്തിലും

മൂന്നാം പാദത്തിലും സാമ്പത്തിക വളർച്ച ഇടിയുന്നതിനെ തടയാൻ ഈ പാക്കേജ് കൊണ്ടാവില്ല. ഇത് ഇന്നത്തെ ഓഹരി വില സൂചികയിലും പ്രതിഫലിച്ചിട്ടുണ്ട്. പുതിയ പ്രഖ്യാപനങ്ങൾ തികച്ചും അപര്യാപ്തമാണെങ്കിലും ആയിടത്തോളം നാടിനു ഗുണകരമാണ്. സംസ്ഥാനത്തിലെ സംരംഭകർക്കും ജനങ്ങൾക്കും ഇവയിൽ നിന്നും പരമാവധി നേട്ടം ഉറപ്പുവരുത്താൻ സർക്കാർ പരിശ്രമിക്കുകയും ചെയ്യും. പക്ഷെ, മറ്റ് രണ്ട് പാക്കേജുകളിലുമെന്നപോലെ ഊതിവീർപ്പിച്ച കണക്കുകളാണ് ധനമന്ത്രി വിളമ്പിയിട്ടുള്ളതെന്നും ഐസക് വിമർശിച്ചു.

1.46 ലക്ഷം കോടി രൂപ

1.46 ലക്ഷം കോടി രൂപ

മറ്റൊരു സുപ്രധാന പ്രഖ്യാപനം ഉൽപ്പാദന വർദ്ധനവിനുള്ള ഇൻസെന്റീവുകളാണ്. തെരഞ്ഞെടുത്ത 10 വ്യവസായങ്ങളിൽ സർക്കാർ തീരുമാനിക്കുന്ന അടിസ്ഥാന വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം വർദ്ധിപ്പിച്ചാൽ 4 - 12 ശതമാനം വർദ്ധിപ്പിച്ച ഉൽപ്പാദനത്തിനു സബ്സിഡി ലഭിക്കും. അഞ്ച് വർഷത്തേയ്ക്കാണ് 1.46 ലക്ഷം കോടി രൂപ. ഇനി അഞ്ച് വർഷം കൊടുക്കാനുള്ള തുക ഇന്നത്തെ പാക്കേജിൽ ഉൾപ്പെടുത്തുന്നത് എന്തിന്? ഈ വർഷത്തെ ഉത്തേജനം 30000 കോടി രൂപയേയുള്ളൂ.

മറ്റൊരു കാര്യവുംകൂടി

മറ്റൊരു കാര്യവുംകൂടി

മറ്റൊരു കാര്യവുംകൂടിയുണ്ട്. ഉൽപ്പാദന വർദ്ധനവ് മാത്രം നേടിയാൽ പോരാ. നിശ്ചിതശതമാനം നിക്ഷേപവും വർദ്ധിക്കണം. എങ്കിൽ മാത്രമേ സബ്സിഡി കിട്ടൂ. ഇതോടെ പദ്ധതിയുടെ നേട്ടം ലഭിക്കുക വളരെ ദുർഘടമായിട്ടുണ്ട്. ഇപ്പോൾ മാന്ദ്യംമൂലം വ്യവസായ മേഖലയുടെ 60-70 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ ഏത് സംരംഭകനാണ് നിക്ഷേപം നടത്തി കൂടുതൽ ഉൽപ്പാദനശേഷി സൃഷ്ടിക്കുക? ഒക്ടോബർ 1 മുതൽ ജോലി ലഭിക്കുന്ന 15000 രൂപയിൽ താഴയുള്ള തൊഴിലാളികളുടെ പിഎഫ് അടയ്ക്കുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ സഹായകരമാണ്. പുതിയതായി കേരളത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇത്തരമൊരു ആനുകൂല്യം കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സ്കീമിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും.

ഒന്നാം പാക്കേജിൽ

ഒന്നാം പാക്കേജിൽ

ആത്മനിർഭർ ഭാരതിന്റെ ഒന്നാം പാക്കേജിൽ പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം ഈ വർഷം മാർച്ച് മാസം അവസാനം വരെ നീട്ടിയതും സ്വാഗതാർഹമാണ്. കേരളത്തിലെ സ്ഥാപനങ്ങൾക്ക് ഇതുവരെ നാലായിരത്തിൽപ്പരം കോടി രൂപ അധിക വായ്പയായി ലഭിച്ചിട്ടുണ്ട്.

ഇതിനു പുറമേ സർക്കാർ ബജറ്റിൽ നിന്നും അധികമായി ചെലവു വരുന്നത് മുഖ്യമായി നഗരമേഖലയിലെ പാർപ്പിടത്തിനുള്ള 18000 കോടി രൂപയും ഗ്രാമീണ തൊഴിലിനുള്ള 10000 കോടി രൂപയും പ്രതിരോധം തുടങ്ങിയ വ്യവസായ മേഖലയിൽ അധിക നിക്ഷേപത്തിനുള്ള 10200 കോടി രൂപയുമാണ്. കോവിഡ് വാക്സിൻ വികസനത്തിന് 900 കോടി രൂപയും എക്സിംഗ് ബാങ്കിനെ സഹായിക്കാൻ 3000 കോടി രൂപയും നീഫിനെ സഹായിക്കാൻ 6000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇതുപോലുള്ളവയെല്ലാം ചേർത്താൽ സർക്കാർ ബജറ്റിൽ നിന്നും വരുന്ന 84000 കോടി രൂപയേ വരൂ. ഇത് ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ 0.41 ശതമാനമേ വരൂ. ഇതിനേക്കാൾ വലിയതോതിൽ സമ്പദ്ഘടനയിൽ ഇടപെടുന്നതിന് കേന്ദ്രസർക്കാർ തയ്യാറാവണം. മുൻ ആർബിഐ ഗവർണ്ണർ ശ്രീരംഗരാജൻ മിനിഞ്ഞാന്ന് മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പറഞ്ഞത് - ഇന്ത്യാ സർക്കാർ ദേശീയ വരുമാനത്തിന്റെ 2 ശതമാനമെങ്കിലും ഉത്തേജന പാക്കേജായി പ്രഖ്യാപിക്കണമെന്നാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ പ്രഖ്യാപനം അപര്യാപ്തമെന്നു ഞാൻ വിശേഷിപ്പിച്ചത്.

cmsvideo
  മോദി എല്ലാം വിറ്റ് തുലച്ചു, നിര്‍മ്മലാജിയുടെ പൊടി പോലും കാണാനില്ല | Oneindia Malayalam
  പോരായ്മ

  പോരായ്മ

  രണ്ട് അടിസ്ഥാനപരമായ പോരായ്മകളാണ് പാക്കേജിനുള്ളത്.

  ഒന്ന്, സംസ്ഥാനങ്ങളെ ഈ പാക്കേജിലും അവഗണിച്ചിരിക്കുകയാണ്. ഈ വർഷത്തെ ജി.എസ്.ടി നഷ്ടപരിഹാരത്തിൽ 73000 കോടി രൂപ 2023 ലേ സംസ്ഥാനങ്ങൾക്ക് നൽകൂവെന്നത് ഒരു വിരോധാഭാസമാണ്. മാന്ദ്യകാലത്ത് ചെലവുകൾ വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാരുകളെ കേന്ദ്രസർക്കാർ നിർബന്ധിക്കുകയാണ്.

  രണ്ട്, ഇന്നത്തെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണമായി ഏതാണ്ട് എല്ലാ സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ വാങ്ങൽ കഴിവിൽ വന്നിരിക്കുന്ന ഭീതിജനകമായ ഇടിവാണ്. ഇതിനു പരിഹാരമായി ഇടതുപക്ഷ പാർട്ടികൾ മുന്നോട്ടുവച്ചിട്ടുള്ള മുദ്രാവാക്യം 7500 രൂപ വീതം സാധാരണക്കാർക്ക് ഇൻകം ട്രാൻസ്ഫറായി നൽകണമെന്നാണ്. കേരളം ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്. 55 ലക്ഷം ആളുകൾക്ക് ഏതാണ്ട് 17000 രൂപയാണ് ഒരു വർഷം ക്ഷേമപെൻഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി വിതരണം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വരുമാന കൈമാറ്റ പദ്ധതിയായി ഈ സ്കീമിനെ കണക്കാക്കാം. ഇതോടൊപ്പം എല്ലാ കുടുംബങ്ങൾക്കും എല്ലാ മാസവും ഭക്ഷ്യക്കിറ്റ് സംസ്ഥാന സർക്കാർ നൽകുന്നു. ഇതുപോലെ രാജ്യമാസകലം സാധാരണക്കാരെ ഈ ആപത്ഘട്ടത്തിൽ സഹായിക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാവുകയാണ് വേണ്ടത്. ജനങ്ങളുടെ ചെലവിൽ പ്രതിസന്ധി പരിഹരിക്കാനുള്ള തന്ത്രമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.

  English summary
  thomas isaaq talks about Atmanirbhar Bharat 3.0
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X