കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച ബന്ദ്; വ്യാപക അക്രമത്തിന് സാധ്യത, പോലീസ് സുരക്ഷ ശക്തം

Google Oneindia Malayalam News

ചെന്നൈ: തൂത്തുകുടി സമരക്കാരെ വെടിവച്ച് കൊന്ന പോലീസ് നടപടിക്കെതിരെ ഡിഎംകെ വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ ബന്ദ് ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് വരെയാണ് ബന്ദ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പാര്‍ട്ടി പ്രത്യേക പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

02

സെക്രട്ടേറിയറ്റില്‍ ഇന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണാന്‍ ശ്രമിച്ച ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിവരം. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തൂത്തുകുടി, തിരുനല്‍വേലി, കന്യാകുമാരി ജില്ലകളില്‍ പോലീസ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

12 പേരെ കൊന്നു, രാത്രിയില്‍ നരനായാട്ട്; എന്നിട്ടും മുഖ്യമന്ത്രി പറയുന്നു... പിന്നെന്ത് ചെയ്യുമെന്ന്12 പേരെ കൊന്നു, രാത്രിയില്‍ നരനായാട്ട്; എന്നിട്ടും മുഖ്യമന്ത്രി പറയുന്നു... പിന്നെന്ത് ചെയ്യുമെന്ന്

നേരത്തെ എല്ലാ പാര്‍ട്ടികളോടും വെള്ളിയാഴ്ച സമരം നടത്താനായിരുന്നു ഡിഎംകെ ആഹ്വാനം. എന്നാല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞതോടെ പാര്‍ട്ടി നേതൃത്വം തീരുമാനം മാറ്റി. വെള്ളിയാഴ്ച ബന്ദ് ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക. വിവാദ വേദാന്ത കമ്പനി അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ജനങ്ങള്‍ ക്ഷുഭിതരാണെന്നും അവരുടെ പ്രതിഷേധം വെള്ളിയാഴ്ച അറിയാമെന്നും ഡിഎംകെ നേതാക്കള്‍ പറഞ്ഞു. വ്യാപക സംഘര്‍ഷമുണ്ടാകുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം ആളുകളും ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അഭ്യര്‍ഥിച്ചു. വെടിവയ്പ്പിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് വിവാദമായിട്ടുണ്ട്.

Recommended Video

cmsvideo
തൂത്തുക്കുടിയിൽ ദാരുണ സംഭവം ഇങ്ങനെ | Oneindia Malayalam

വെടിവയ്ക്കുകയല്ലാതെ പോലീസുകാര്‍ എന്ത് ചെയ്യയുമെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. പോലീസ് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് വെടിവച്ചത്. സ്വാഭാവികമായ പ്രതികരണമാണിത്. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ എല്ലാവരും ചെയ്യുന്നത് മാത്രമാണ് പോലീസും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Thoothukudi Anti Sterlite Protest: DMK, allies call for Tamil Nadu bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X