കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുകുടിയില്‍ പ്രശ്‌നം രൂക്ഷം; കമല്‍ഹാസനെതിരെ കേസ്, പ്രധാനമന്ത്രിക്ക് വിജയകാന്തിന്റെ കത്ത്

Google Oneindia Malayalam News

ചെന്നൈ: തൂത്തുകുടിയില്‍ വേദാന്ത കമ്പനിക്കെതിരെ നടക്കുന്ന പ്രതിഷേധം പോലീസ് ചോരയില്‍ മുക്കിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതം. 11 പേര്‍ ചൊവ്വാഴ്ചയും ഒരാള്‍ ബുധനാഴ്ചയും പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തെത്തിയ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ പോലീസ് കേസെടുത്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

Kamal

തൂത്തുകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ കമല്‍ഹാസന്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. ഇതാണ് കേസെടുക്കാന്‍ കാരണം. വെടിവയ്ക്കാന്‍ ഉത്തരവിട്ടത് ആരാണ് എന്നാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

കോണ്‍ഗ്രസ് നട്ടംതിരിയുന്നു; ബിജെപിയെ തോല്‍പ്പിക്കാനാകില്ല!! 2019ലും രാജ്യം കാവി പുതയ്ക്കുംകോണ്‍ഗ്രസ് നട്ടംതിരിയുന്നു; ബിജെപിയെ തോല്‍പ്പിക്കാനാകില്ല!! 2019ലും രാജ്യം കാവി പുതയ്ക്കും

അതേസമയം, ഡിഎംഡികെ നേതാവും നടനുമായയ വിജയകാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തൂത്തുകുടിയിലെ വിവാദമായ വേദാന്തയുടെ കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇന്ന് ഉച്ചയ്ക്ക് ശേഷവും പോലീസ് ജനങ്ങള്‍ക്ക് നേരെ വെടിവച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഇതോടെ ഡിഎംകെ നേതാവ് സ്റ്റാലിന്‍ ജനറല്‍ ആശുപത്രിയിലേക്ക് കുതിച്ചെത്തി.

സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പോലീസ് മേധാവിയെ വിളിപ്പിച്ചു. തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്നാണ് വ്യക്തമാകുന്നത്. ഒരാള്‍ കൂടി വെടിയേറ്റ് മരിച്ചതോടെ ജനം അക്രമാസക്തരായിട്ടുണ്ട്. ഒരു ബസിന് അവര്‍ തീവച്ചു.

Recommended Video

cmsvideo
തൂത്തുക്കുടിയിൽ ദാരുണ സംഭവം ഇങ്ങനെ | Oneindia Malayalam

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പണമല്ല വേണ്ടതെന്നും കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി നടപ്പാക്കുകയും വിവാദമായ പ്ലാന്റ് അടച്ചുപൂട്ടുകയുമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

English summary
Thoothukudi Anti Sterlite Protest: Kamal Haasan Booked For Violation of Section 144
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X