കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 പേരെ കൊന്നു, രാത്രിയില്‍ നരനായാട്ട്; എന്നിട്ടും മുഖ്യമന്ത്രി പറയുന്നു... പിന്നെന്ത് ചെയ്യുമെന്ന്

Google Oneindia Malayalam News

ചെന്നൈ: തൂത്തുകുടിയില്‍ വേദാന്ത കമ്പനിയുടെ മലിനീകരണത്തിനെതിരെ സമരം ചെയ്ത നാട്ടുകാരെ വെടിവച്ച് കൊന്ന പോലീസ് നടപടി ഏറെ വിവാദമായിരിക്കുകയാണ്. മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവത്തില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും പ്രതിഷേധിക്കുകയാണ്. സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ച ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകുന്ന കാഴ്ചയാണിപ്പോള്‍.
ഈ സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതികരണമാണ് കൂടുതല്‍ വിവാദമായിരിക്കുന്നത്. 12 പേരെ വെടിവച്ച് കൊലപ്പെടുത്തിയ പോലീസുകാരെ പിന്തുണച്ചാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രംഗത്തുവന്നിരിക്കുന്നത്. കമ്പനി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയതുള്‍പ്പെടെ ഒട്ടേറെ വ്യത്യസ്ത സംഭവങ്ങള്‍ക്കാണ് തമിഴകം സാക്ഷിയാകുന്നത്...

മുഖ്യമന്ത്രി പറയുന്നു

മുഖ്യമന്ത്രി പറയുന്നു

വെടിവയ്ക്കുകയല്ലാതെ പോലീസുകാര്‍ എന്ത് ചെയ്യയുമെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. പോലീസ് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് വെടിവച്ചത്. സ്വാഭാവികമായ പ്രതികരണമാണിത്. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ എല്ലാവരും ചെയ്യുന്നത് മാത്രമാണ് പോലീസും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നമുണ്ടാക്കിയത് ഇവര്‍

പ്രശ്‌നമുണ്ടാക്കിയത് ഇവര്‍

പ്രതിപക്ഷ കക്ഷികളാണ് സമരക്കാര്‍ക്ക് ആവേശം നല്‍കിയത്. അവരുടെ പിന്തുണയിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ചില രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിതര സംഘടനകളും സാമൂഹിക വിരുദ്ധരുമാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. പ്രക്ഷോഭകരെ തെറ്റായ വഴിയില്‍ ചിലര്‍ ബോധപൂര്‍വം നയിക്കുകയായിരുന്നുവെന്നും പളനിസ്വാമി കുറ്റപ്പെടുത്തി.

പോലീസിനെ വെട്ടിലാക്കി വീഡിയോകള്‍

പോലീസിനെ വെട്ടിലാക്കി വീഡിയോകള്‍

അതേസമയം, പോലീസിന്റെ ക്രൂരത വീണ്ടും പുറത്തായിരിക്കുകയാണ്. വെടിയേറ്റ് മരിച്ച കാളിയപ്പനെ വലിച്ചഴക്കാന്‍ പോലീസ് ശ്രമിക്കുന്ന വീഡിയോ രംഗം പുറത്തായി. ഇയാള്‍ അഭിനയിക്കുകയാണെന്നു പറയുന്ന പോലീസുകാര്‍ കാളിയപ്പനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ ആണ് പുറത്തായത്.

 അര്‍ധരാത്രിയില്‍ അറസ്റ്റ്

അര്‍ധരാത്രിയില്‍ അറസ്റ്റ്

കൂടാതെ അര്‍ധരാത്രിയില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. വീടുകളില്‍ രാത്രിയെത്തി യുവാക്കളെ വലിച്ചഴച്ചു പിടിച്ചുകൊണ്ടുപോകുന്ന വീഡിയോകളും പുറത്തായി. പോലീസിന്റെ ക്രൂരത വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവരുന്നുണ്ട്. അതിനിടെയാണ് പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചത്.

എംകെ സ്റ്റാലിന്‍ കസ്റ്റഡിയില്‍

എംകെ സ്റ്റാലിന്‍ കസ്റ്റഡിയില്‍

സമരക്കാരെ വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഡിഎംകെ സമരം ശക്തമാക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് പുറത്ത് സമരം നടത്തിയ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കമ്പനി പൂട്ടാന്‍ നിര്‍ദേശം

കമ്പനി പൂട്ടാന്‍ നിര്‍ദേശം

വിവാദമായ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കി. ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. തങ്ങളുടെ ജീവനക്കാര്‍ക്ക് സംരക്ഷണം വേണമെന്നാണ് കമ്പനിയുടെ ആവശ്യം.

മുഖ്യമന്ത്രിയുടെ മൗനാനുവാദം

മുഖ്യമന്ത്രിയുടെ മൗനാനുവാദം

തൂത്തുകുടി കളക്ടറെയും എസ്പിയെയും മാറ്റി. പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയെടുത്തു. സംഭവസ്ഥലം ടിടിവി ദിനകരന്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് പോലീസ് കൊലപാതകം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

Recommended Video

cmsvideo
തൂത്തുക്കുടി പോലീസ് വെടിവയ്പ്പ് ആസൂത്രിതമോ | Oneindia Malayalam
ഇന്റര്‍നെറ്റ് സസ്‌പെന്റ് ചെയ്തു

ഇന്റര്‍നെറ്റ് സസ്‌പെന്റ് ചെയ്തു

പ്രദേശത്ത് ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ പോലീസ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. തിരുനല്‍വേലി, കന്യാകുമാരി ജില്ലകളിലും ഇന്റര്‍നെറ്റ് കിട്ടുന്നില്ല. പോലീസ് അര്‍ധരാത്രി വീടുകളിലെത്തി യുവാക്കളെ പിടിച്ചുകൊണ്ടുപോകകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യുവാക്കളെ വീടുകാരുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ചാണ് കൊണ്ടുപോകുന്നത്.

കര്‍ണാടകയില്‍ നില്‍ക്കില്ല.. ബിജെപിക്ക് അടുത്ത പണി വരുന്നു!! നാലിടത്ത് വിധി, പ്രതിപക്ഷം ഒറ്റക്കെട്ട്കര്‍ണാടകയില്‍ നില്‍ക്കില്ല.. ബിജെപിക്ക് അടുത്ത പണി വരുന്നു!! നാലിടത്ത് വിധി, പ്രതിപക്ഷം ഒറ്റക്കെട്ട്

English summary
Thoothukudi Anti Sterlite Protest: Police Fired in Self Defence, Says Tamil Nadu CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X