കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി കസ്റ്റഡിമരണം: അറസ്റ്റിലായ പൊലീസുകാരെ തടവുകാർ സംഘം ചേർന്ന് മർദ്ദിച്ചു..!!

Google Oneindia Malayalam News

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളായ പൊലീസുകാര്‍ക്ക് തടവുകാരില്‍ നിന്ന് ക്രൂര മര്‍ദ്ദനം. തൂത്തുക്കുടിയില്‍ അച്ഛനെയും മകനെയും കസ്റ്റഡിയില്‍ വച്ച് കൊലപ്പെടുത്തി പ്രതികളെയാണ് തടവുകാര്‍ ആക്രമിച്ചത്. ജൂഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പൊലീസുകാരെ തൂത്തുക്കുടി പെരുരാനിയിലെ ജയിലിലായിരുന്നു പാര്‍പ്പിച്ചത്. ശനിയാഴ്ച വൈകീട്ടോടെ ആക്രമാസക്തരായ തടവുകാര്‍ പൊലീസുകാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

custody death

ബഹളം കേട്ടതിനെ തുടര്‍ന്ന് ജയില്‍വാര്‍ഡമാരെത്തിയാണ് പൊലീസുകാരെ രക്ഷിച്ചത്. തുടര്‍ന്ന് മധുരയിലുള്ള ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം 300ഓളം തടവുകാരെ പാര്‍പ്പിക്കാനാവുന്ന ജയിലാണ് പെരുറാന്നിയിലേത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 80 പേരാണ് ഇപ്പോഴുള്ളത്. മര്‍ദ്ദനം നേരിട്ടടതിനെ ുടര്‍ന്ന് ഇവരെ ആദ്യം പാളയംകോട്ടെയിലുള്ള ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം എന്നാല്‍ അവിടെ 1000ല്‍ കൂടുതല്‍ തടവുകാര്‍ ഉള്ളതിനാല്‍ മധുരയിലേക്ക് മാറ്റുകയായിരുന്നു.

കേസില്‍ സബ് ഇന്‍സ്‌പെക്ടറായ രഘു ഗണേഷിനെയാണ് സിഐഡി ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രൈം ബ്രാഞ്ച് സംഘം ആദ്യം അറസ്റ്റ് ചെയ്തത്. ജൂണ്‍ 15ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനുമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരണമടയുന്നത്. സിബിഐയ്ക്കാണ് കേസന്വേഷണത്തിന്റെ ചുമതല.

കേസില്‍ അഞ്ച് പൊലീസുകാരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പിതാവും മകനുമടക്കം രണ്ട് പേരാണ് തൂത്തുക്കുടിയില്‍ പോലീസിന്റെ ശാരീരിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ലോക്ക് ഡൌണിനിടെ 15 മിനിറ്റ് സമയം അധികം കട തുറന്നുവെച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പോലീസ് കസ്റ്റഡിയില്‍ വെച്ച് കൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മദ്രാസ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട ഇരുവരും പോലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതിന് പുറമേ മലായത്തിലും രക്തസ്രാവമുണ്ടായെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജയരാമനും ബെന്നിക്‌സും കൊല്ലപ്പെട്ടത് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണെന്ന വിശദീകരണമാണ് പോലീസ് നല്‍കുന്നത്. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത്.

മകൻ മരണപ്പെട്ടു, തനിച്ചായ മരുമകളെ ജീവിത സഖിയാക്കി അമ്മായിഅച്ഛൻ; ആശിർവദിച്ച് ബന്ധുക്കളും നാട്ടുകാരുംമകൻ മരണപ്പെട്ടു, തനിച്ചായ മരുമകളെ ജീവിത സഖിയാക്കി അമ്മായിഅച്ഛൻ; ആശിർവദിച്ച് ബന്ധുക്കളും നാട്ടുകാരും

നടന്‍ വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ് വച്ചെന്ന് സന്ദേശം, ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് പൊലീസ്നടന്‍ വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ് വച്ചെന്ന് സന്ദേശം, ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് പൊലീസ്

English summary
Thoothukudi custody death; The detainees were beaten up by a group of inmates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X