സൂര്യ നമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ കടലില്‍ ചാടണമെന്ന് ബിജെപി എംപി
ദില്ലി: വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി യോഗി ആദിത്യനാഥ്. സൂര്യ നമസ്‌കാരവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
സൂര്യ നമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ അടച്ചിട്ട മുറിയില്‍ കഴിഞ്ഞുകൂടണം, അല്ലെങ്കില്‍ സ്വയം കടലില്‍ ചാടണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. യോഗയേയും സൂര്യ നമസ്‌കാരത്തേയും എതിര്‍ക്കുന്നവര്‍ ഇന്ത്യ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൂര്യ നമസ്‌കാരത്തിനും യോഗയ്ക്കും എതിരെ ഇസ്ലാം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത് വന്നതിന് പിറകെയാണ് യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവന.
സൂര്യ നമസ്‌കാരം ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു മുസ്ലീം വ്യക്തിനിയമബോര്‍ഡിന്റെ ആക്ഷേപം. ഇത് സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാന്‍ അനുവദിയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 21 അന്തര്‍ ദേശീയ യോഗദിനമായി ആചരിയ്ക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ യോഗ പരിശീലനം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
മുസ്ലീം സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് വ്യാപകമായതോടെ യോഗ ദിനാചരണത്തിന്റെ ഭാഗമായി ഉള്ള പരിപാടികളില്‍ നിന്ന് സൂര്യ നമസ്‌കാരത്തെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. വിവാദം ഒരു പരിധിവരെ കെട്ടടങ്ങിയപ്പോഴാണ് ആദിത്യനാഥിന്റെ പ്രസ്താവന പുറത്ത് വരുന്നത്.












Click it and Unblock the Notifications