കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ മീടൂ!! കോണ്‍ഗ്രസ് പാര്‍ട്ടികളെ ഒറ്റിക്കൊടുക്കുമെന്ന് രാജ്നാഥ് സിംഗ്!!

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെതിരെ ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. കോണ്‍ഗ്രസ് ഒറ്റിക്കൊടുത്തവര്‍ മീടൂ ക്യാമ്പെയിനുമായി രംഗത്തെത്തുമെന്നാണ് രാജ്നാഥ് സിംഗിന്റെ ആരോപണം. കോണ്‍ഗ്രസില്‍ ചേരുന്നവരെ പാര്‍ട്ടി ഒറ്റിക്കൊടുക്കുമെന്നും രാജ്നാഥ് സിംഗ് പറയുന്നു. ഒരു അവസരം വന്നാല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് കൈകോര്‍ക്കും. കോണ്‍ഗ്രസ് ഒറ്റിക്കൊടുത്തതിനാല്‍ പാര്‍ട്ടിക്കെതിരെ ഒരു മീടൂ ക്യാമ്പെയിന്‍ ആരംഭിക്കാന്‍ നിര്‍ബന്ധിതരാവുമെന്നാണ് രാജ് നാഥ് സിംഗ് ആരോപിക്കുന്നത്.

<strong>സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; ആവശ്യങ്ങള്‍ പരിഗണിക്കുന്നു, നിരക്ക് കൂട്ടിയേക്കും</strong>സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; ആവശ്യങ്ങള്‍ പരിഗണിക്കുന്നു, നിരക്ക് കൂട്ടിയേക്കും

കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയത്തില്‍ തോല്‍വിയാണുണ്ടാകുക എന്ന മുന്നറിയിപ്പാണ് രാജ്നാഥ് സിംഗ് നല്‍കുന്നത്. കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ കൈവിടുന്നതോടെ ഈ പാര്‍ട്ടികള്‍ മീടൂ ക്യാമ്പെയിന്‍ ആരംഭിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും കേന്ദ്രമന്ത്രി പറയുന്നു. രാജ്നാഥ് സിംഗിനെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്.

02-rajnath-singh413


ഇതിനെല്ലാം പുറമേ ജോലി സ്ഥലത്തെ ലൈംഗിക അതിക്രമ കേസുകള്‍ പരിഗണിക്കുന്നതിന് വേണ്ടി നിയോഗിച്ച മന്ത്രിതല പാനലിന്റെ തലവനാണ് രാജ്നാഥ് സിംഗ്. ബുധനാഴ്ചയാണ് ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പാനലിന് രൂപം നല്‍കിയത്. രാജ്യത്ത് സിനിമാ രംഗത്ത് തുടങ്ങിയ മീടൂ ക്യാമ്പെയിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ അധ്യക്ഷനായ ഒരു കമ്മറ്റിയ്ക്ക് രൂപം നല്‍കിയത്. രാജ്യത്ത് മീടൂ ക്യാമ്പെയിനില്‍ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പാനലിന് രൂപം നല്‍കിയത്.

English summary
Those betrayed by Congress may soon start #MeToo campaign: Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X