Get Updates
Get notified of breaking news, exclusive insights, and must-see stories!

1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ ഇന്ത്യൻ പൌരന്മാർ: നിയമത്തിലെ വകുപ്പുകൾ ഇങ്ങനെ...

ദില്ലി: രാജ്യത്ത് പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രക്തപ്പുഴയൊഴുക്കുമ്പോൾ വിശദീകരണവുമായി കേന്ദ്രസർക്കാർ. 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ ഇന്ത്യൻ പൌരന്മാരാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഈ തിയ്യതിക്ക് മുമ്പ് ജനിച്ച രക്ഷിതാക്കൾക്കും ഇന്ത്യൻ പൌരത്വമുണ്ടായിരിക്കുമെന്നുമാണ് പ്രസ്തുത നിയമം അനുശാസിക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദകരണം. രാജ്യത്ത് പൌരത്വ നിയമഭേദഗതിക്കെതിരായ സമരം അക്രമസംഭവങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യത്തിൽ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

 എങ്ങനെ ഇന്ത്യൻ പൌരനാകും?

എങ്ങനെ ഇന്ത്യൻ പൌരനാകും?


2004ലെ പൌരത്വ നിയമ ഭേദഗതി അനുസരിച്ച് അസം ഒഴികെ ഇന്ത്യയിലുള്ളവരുടെ രക്ഷിതാവ് ഇന്ത്യക്കാരനാണെങ്കിലും അനധികൃത കുടിയേറ്റക്കാരനാണെങ്കിലും ഇന്ത്യൻ പൌരനായാണ് കണക്കാക്കപ്പെടുന്നത്. 2019ലെ പൌരത്വ ഭേദഗതി നിയമത്തിനെതിരെയായ പ്രതിഷേധത്തിൽ അയവുവരാത്ത സാഹചര്യത്തിലാണ് വിശദീകരണം പുറത്തുവരുന്നത്. നിയമത്തിന്റെ പല വശങ്ങളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്.

 അസമിന് ബാധകമായതെന്ത്?

അസമിന് ബാധകമായതെന്ത്?


ഭേദഗതി വരുത്തിയ പൌരത്വ നിയമപ്രകാരം 1987 ജുലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചിട്ടുള്ളവരോ അതിന് മുമ്പത്തെ വർഷം ജനിച്ച രക്ഷിതാക്കളുള്ളവരോ ഇന്ത്യൻ പൌരന്മായിരിക്കും. എന്നാൽ അസമിന്റെ കാര്യത്തിൽ ഇന്ത്യൻ പൌരത്വം നിർണയിക്കുന്നത് 1971 എന്ന വർഷമാണ്. എന്നാൽ എൻഐആർസി രാജ്യത്താകെ നടപ്പിലാക്കുന്നത് സംബന്ധിച്ച ചോദ്യത്തിനുള്ള ഉദ്യോഗസ്ഥന്റെ മറുപടി ഇത്തരത്തിലുള്ളതായിരുന്നു. ഇത് സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

 ഇന്ത്യൻ പൌരന്മാർ തന്നെ

ഇന്ത്യൻ പൌരന്മാർ തന്നെ

2004ലെ പൌരത്വ ഭേദഗതി നിയമം അനുസരിച്ച് 1950 ജനുവരി 26നോ അതിന് ശേഷമോ ജനിച്ചിട്ടുള്ളവരും 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചിട്ടുള്ളവരെയും ഇന്ത്യൻ പൌരന്മാരായാണ് കണക്കാക്കുന്നത്. 2004 ഡിസംബർ മൂന്നിന് മുമ്പ് ജനിച്ചിട്ടുള്ള രക്ഷിതാക്കളുള്ളവരെയും ഇന്ത്യൻ പൌരന്മാരായി തന്നെയാണ് കണക്കാക്കുന്നത്. 1992 ഡിസംബർ പത്തിനോ 2004 ഡിസംബർ മൂന്നിന് ശേഷമ ഇന്ത്യയ്ക്കു് പുറത്ത് ജനിച്ചവരുടെ രക്ഷിതാക്കൾ ഇന്ത്യക്കാരാണെങ്കിൽ ഇവരെയും ഇന്ത്യൻ പൌരന്മായാണ് കണക്കാക്കുന്നത്.

 ചട്ടങ്ങൾ ഇങ്ങനെ..

ചട്ടങ്ങൾ ഇങ്ങനെ..

2004 ഡിസംബർ മൂന്നിന് ശേഷം ഇന്ത്യയിൽ ജനിച്ചിട്ടുള്ളവരോ രക്ഷിതാക്കളിൽ രണ്ട് പേരും ഇന്ത്യൻ പൌരന്മാരോ രണ്ടിൽ ഒരാൾ ഇന്ത്യൻ പൌരനോ ആണെങ്കിൽ ആ വ്യക്തി ഇന്ത്യൻ പൌരനായിരിക്കും. കൂടാതെ കുട്ടി ജനിക്കുമ്പോൾ രണ്ടിൽ ഒരാൾ അനധികൃത കുടിയേറ്റക്കാരൻ അല്ലാത്ത പക്ഷവും ഈ വ്യക്തികയുടെ ഇന്ത്യൻ പൌരത്വം അംഗീകരിക്കപ്പെടുമെന്നും നിയമം പറയുന്നു.

ബില്ലിനെതിരെ പ്രക്ഷോഭം

ബില്ലിനെതിരെ പ്രക്ഷോഭം

കഴിഞ്ഞ ആഴ്ച പാർലമെന്റ് വിവാദ പൌരത്വ ഭേദഗതി നിയമ ഭേദഗതി പാസാക്കിയതോടെയാണ് രാജ്യം എക്കാലത്തേക്കാളുമധികം പ്രതിഷേധങ്ങൾക്ക് സാക്ഷിയാവുന്നത്. ഇതിനിടെ അസമിൽ അഞ്ച് പേരും ഉത്തർ പ്രദേശിൽ ആറ് പേരും സംഘർഷത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിലാണ് സംഭവം. 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന- ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതിനുള്ളതാണ് നിയമ ഭേദഗതി. എന്നാൽ നീക്കം വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങൾ വർധിച്ചുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+