കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെയെ പുകഴ്ത്തുന്നവര്‍ ഹിന്ദുക്കളല്ലെന്ന് ശങ്കരാചാര്യ; ഹിന്ദുമതത്തില്‍ അക്രമത്തിന് സ്ഥാനമില്ല

Google Oneindia Malayalam News

ഭോപ്പാല്‍: ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തുന്നവര്‍ ഹിന്ദുക്കളല്ലെന്ന് ശങ്കരാചാര്യ സ്വരുപാനന്ദ സരസ്വതി. നിരവധി ബിജെപി നേതാക്കള്‍ ഗോഡ്‌സെ ദേശീയവാദിയാണെന്നും രാജ്യസ്‌നേഹിയാണെന്നും അടുത്തിടെ പറഞ്ഞിരുന്നു. ഗോഡ്‌സെയെ പുകഴ്ത്തുന്നവര്‍ ഹിന്ദുക്കളല്ല. ഹിന്ദുമതത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ഗ്വാളിയോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രമുഖ സന്യാസിയായ ശങ്കരാചാര്യ സ്വരൂപാനന്ദ പറഞ്ഞു.

Unti

നിരായുധനായ വ്യക്തിക്കെതിരെ ആക്രമണം നടത്തരുത്. ഗാന്ധിജി ആയുധം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ആശയം കൊണ്ടാണ് പോരാട്ടം നടത്തേണ്ടത്. അല്ലാതെ ആയുധങ്ങള്‍ കൊണ്ടല്ലെന്നും സ്വരൂപാനന്ദ വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യസിങ് താക്കൂര്‍ ഗോഡ്‌സെയെ പുകഴ്ത്തി സംസാരിച്ചത് ഏറെ വിവാദമായിരുന്നു. ഗോഡ്‌സെ രാജ്യസ്‌നേഹിയും ദേശീയവാദിയും ആയിരുന്നുവെന്നാണ് പ്രഗ്യ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് രൂപപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും എതിര്‍പ്പ് പ്രകടിപ്പിച്ചു.

ബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടിബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടി

ഗാന്ധിജിയുടെ വീക്ഷണങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്ന് മോദി പറഞ്ഞു. വിവാദം ശക്തമായതോടെ പ്രഗ്യ മാപ്പ് പറഞ്ഞ് കളമൊഴിയുകയായിരുന്നു. ഗോഡ്‌സെ ദേശീയവാദിയായിരുന്നുവെന്ന് ഇന്‍ഡോര്‍ എംഎല്‍എ ഉഷ താക്കൂര്‍ പറഞ്ഞത് കഴിഞ്ഞദിവസമാണ്. ഗാന്ധിയെ വധിക്കാന്‍ എന്താണ് കാരണം എന്ന് ഗോഡ്‌സെക്ക് മാത്രമേ അറിയൂ എന്നും ഉഷ പറഞ്ഞിരുന്നു.

ഭോപ്പാല്‍ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരൊണ് പ്രഗ്യ സിങ് താക്കൂര്‍ മല്‍സരിച്ചത്. പ്രഗ്യ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയാണ് പ്രഗ്യ.

English summary
Those praising Godse are Not Hindus: Shankaracharya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X