ബക്രീദിന് പശുക്കളെ കൊന്നാല്‍ ശിക്ഷയെന്ന് സംസ്ഥാന സര്‍ക്കാര്‍
ഹൈദരാബാദ്: ബക്രീദിനോട് അനുബന്ധിച്ച് പശുക്കളെ കൊന്നാല്‍ ശിക്ഷ ലഭിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൃഗ സംരക്ഷണ വകുപ്പാണ് ബക്രീദ് പ്രമാണിച്ച് പ്രത്യേക സര്‍ക്കുലര്‍ പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയിരിക്കുന്നത്.
മൃഗ സംരക്ഷണ വകുപ്പ് പ്രകാരവും ഗോവധ നിരോധന നിയമപ്രകാരവുമായിരിക്കും കുറ്റക്കാര്‍ക്കെതിരെ കേസ് ചുമത്തുക. പശുക്കളെ ക്രൂരമായി കൊലപ്പെടുത്തുന്നതും അവയ്ക്ക് സഹായം ചെയ്യുന്നതും കുറ്റകരമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ആരെങ്കിലും ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷ ലഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

ബക്രീദിനോടനുബന്ധിച്ച് ഗോവധം നടത്തിയാല്‍ മൃഗസംരക്ഷണ വകുപ്പ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വകുപ്പ് ഡയരക്ടര്‍ ഡി വെങ്കിടേശ്വരലു പറഞ്ഞു. പശുക്കളെ കൊലപ്പെടുത്തുന്നത് സംബന്ധിച്ച് അറിവ് ലഭിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം. പോലീസുമായി സഹകരിച്ച് കുറ്റവാളികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറവുശാലകളില്‍ പോലീസുമായി ചേര്‍ന്ന് മിന്നല്‍ പരിശോധന നടത്തും. ഒരു പെണ്മൃഗത്തെയും ബക്രീദ് പ്രമാണിച്ച് കൊല്ലാന്‍ അനുവദിക്കില്ല. ഗോവധ നിരോധനം ബക്രീദിന് ശേഷവും നിലനില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications