കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബക്രീദിന് പശുക്കളെ കൊന്നാല്‍ ശിക്ഷയെന്ന് സംസ്ഥാന സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ബക്രീദിനോട് അനുബന്ധിച്ച് പശുക്കളെ കൊന്നാല്‍ ശിക്ഷ ലഭിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൃഗ സംരക്ഷണ വകുപ്പാണ് ബക്രീദ് പ്രമാണിച്ച് പ്രത്യേക സര്‍ക്കുലര്‍ പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയിരിക്കുന്നത്.

മൃഗ സംരക്ഷണ വകുപ്പ് പ്രകാരവും ഗോവധ നിരോധന നിയമപ്രകാരവുമായിരിക്കും കുറ്റക്കാര്‍ക്കെതിരെ കേസ് ചുമത്തുക. പശുക്കളെ ക്രൂരമായി കൊലപ്പെടുത്തുന്നതും അവയ്ക്ക് സഹായം ചെയ്യുന്നതും കുറ്റകരമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ആരെങ്കിലും ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷ ലഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

cow

ബക്രീദിനോടനുബന്ധിച്ച് ഗോവധം നടത്തിയാല്‍ മൃഗസംരക്ഷണ വകുപ്പ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വകുപ്പ് ഡയരക്ടര്‍ ഡി വെങ്കിടേശ്വരലു പറഞ്ഞു. പശുക്കളെ കൊലപ്പെടുത്തുന്നത് സംബന്ധിച്ച് അറിവ് ലഭിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം. പോലീസുമായി സഹകരിച്ച് കുറ്റവാളികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറവുശാലകളില്‍ പോലീസുമായി ചേര്‍ന്ന് മിന്നല്‍ പരിശോധന നടത്തും. ഒരു പെണ്‍മൃഗത്തെയും ബക്രീദ് പ്രമാണിച്ച് കൊല്ലാന്‍ അനുവദിക്കില്ല. ഗോവധ നിരോധനം ബക്രീദിന് ശേഷവും നിലനില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

English summary
Those slaughtering cows during Bakra Eid will be punished: Telangana govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X