Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനിൽ കുടുങ്ങിയവരെ 4 രാജ്യങ്ങൾ വഴി ഒഴിപ്പിക്കും..വിപുലമായ പദ്ധതിയുമായി ഇന്ത്യ

ദില്ലി; യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിപുലമായ പദ്ധതികളുമായി ഇന്ത്യ. നാല് രാജ്യങ്ങൾ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. സ്ലൊവാക്യ, റൊമേനിയ, എന്നീ അതിർത്തികളിലൂടെയാണ് പൗരന്മാരെ ഒഴിപ്പിക്കുക.ഏകോപനത്തിനായി പത്തംഗ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

 pti02-22-2022-000215b-1645559404-1645719463.jpg -Properties Reuse Image

യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി മോദി ഇന്ന് സംസാരിക്കും. ഞങ്ങൾ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളുമായും സമ്പർക്കം പുലർത്തുന്നുണ്ട്. യുക്രൈനിൽ നിന്നുള്ള വിമാന സർവ്വീസുകൾ സുഗമമാക്കാനുള്ള നടപടികൾ കൈക്കൊള്ളും. യുക്രൈനിലെ ഇന്ത്യക്കാർക്ക് നിരന്തരം നിർദ്ദേശങ്ങൾ നൽകുന്നുണ്ട്, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

20-ലധികം ഉദ്യോഗസ്ഥർ കൺട്രോൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥരെ യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ പൗരന്മാരുടെ പ്രവേശനം സുഗമമാക്കുന്നതിന് അതിർത്തി പ്രദേശങ്ങളിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാൻ അയൽ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലിക ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കാൻ അതിർത്തി പ്രദേശങ്ങളിലേക്ക് പോകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

റഷ്യൻ ആക്രമണം പ്രതീക്ഷിച്ച് യുക്രെയ്നിലെ ഇന്ത്യൻ എംബസി ഒരു മാസം മുമ്പ് ഇന്ത്യൻ പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. യുക്രെയ്നിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ 20,000 ഇന്ത്യൻ പൗരന്മാരാണ് രജിസ്റ്റർ ചെയ്തത്. യുക്രെയ്നിൽ പ്രത്യേക സൈനിക ഓപ്പറേഷൻ നടത്താനുള്ള തീരുമാനം റഷ്യ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇവരിൽ 4000 പേർ രാജ്യം വിട്ടിരുന്നു.

അതേസമയം യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഇന്ന് രാത്രി ചർച്ച നടത്തും. ഇന്ത്യയുടെ ഇടപെടൽ തേടി യുക്രൈൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ അഭ്യർത്ഥിച്ചിരുന്നു.

ഉക്രെയ്ൻ രക്ഷാദൗത്യത്തിന് വിദേശകാര്യമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള നമ്പരുകളും:

1. എസ്.രാംജി
Mobile: +36305199944
Whatsapp: +917395983990
2.അങ്കുർ
Mobile & Whatsapp: +36308644597
3. മോഹിത് നാഗ്പാൽ
Mobile: +36302286566
Whatsapp: +918950493059
....................................
പോളണ്ടിൽ നിന്നുള്ള ടീം
1. പങ്കജ് ഗാർഗ്
Mobile: +48660460814 / +48606700105

സ്ലൊവാക് റിപ്പബ്ലിക്കിൽ നിന്നുള്ള ടീം


1. മനോജ് കുമാർ
Mobile: +421908025212
2. ഐവൻ കോസിൻക
Mobile: +421908458724

റൊമാനിയയിൽ നിന്നുള്ള സംഘം

Recommended Video

cmsvideo
    യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് റഷ്യ


    1. ഗൗശൽ അൻസാരി
    Mobile: +40731347728
    2. ഉദേശ്യ പ്രിയദർശി
    Mobile: +40724382287
    3. ആന്ദ്ര ഹരിയൊനോവ്
    Mobile: +40763528454
    4. മരിയുസ് സിമ
    Mobile: +40722220823

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+