Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്; ദ്രുത പരിശോധനയിൽ നെഗറ്റീവ് ആയവരും ആർടി-പി‌സി‌ആർ പരിശോധന നടത്തണം

ദില്ലി; ദ്രുത പരിശോധനകളിൽ നെഗറ്റീവ് ആയ, രോഗലക്ഷണങ്ങളുള്ള എല്ലാ കേസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തെഴുത്തി. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതും രോഗലക്ഷണങ്ങളുള്ളതുമായ കേസുകളിൽ തുടർ പരിശോധന നടത്തുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തുത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ദ്രുത ആന്റിജൻ പരിശോധനയിൽ (RAT) നെഗറ്റീവ് ആയതും പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉള്ളതുമായ ആളുകൾ, രോഗലക്ഷങ്ങളില്ലാത്തതും ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതും തുടർന്ന് 2 മുതൽ 3 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നതുമായ ആളുകളുമാണ് വീണ്ടും പരിശോധിക്കേണ്ടത്.

covid 19


ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയ രോഗലക്ഷണങ്ങളുള്ള കേസുകൾ പരിശോധിക്കപ്പെടാതിരുന്നാൽ അവരുടെ സമ്പർക്കത്തിലൂടെ രോഗം പടരാൻ സാധ്യതയുണ്ട്. ഇത് തടയാൻ ആർ‌ടി.-പിസിആർ പരിശോധന അത്യാവശ്യമാണ്. തെറ്റായ നെഗറ്റീവ് പരിശോധനാ ഫലങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ക്വാറന്റ്റീൻ ചെയ്യുന്നതിനും ആശുപത്രിയിൽ പ്രവേശിക്കുന്നതും ഇത് സഹായിക്കും, കത്തിൽ കേന്ദ്രം വ്യക്തമാക്കി.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തിരമായി ഒരു നിരീക്ഷണ സംവിധാനം (ഇതിനായി നിയുക്തനായ ഒരു ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഒരു സംഘം) ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 95,735 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ആകെ 60% കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 23,000 കേസുകളും ആന്ധ്രാപ്രദേശില്‍ നിന്ന് 10,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ആകെ 9,19,018 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തിന്റെ 74% വും 9 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 49% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 2,50,000 പേരും കര്‍ണാടയിലും ആന്ധ്രാ പ്രദേശിലും 97,000ല്‍ അധികം വീതവും രോഗികളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളില്‍ 32% വും മഹാരാഷ്ട്രയിലാണ് (380), കര്‍ണാടകയില്‍ 128 ഉം തമിഴ്‌നാട്ടില്‍ 78 പേരും മരിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ആകെ മരണത്തിന്റെ 69% വും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    Kerala is going to face toughest situation, says shailaja teacher | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+