കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ യോഗം പോലും നടത്താൻ കഴിയാത്തവരാണ് 10 ലക്ഷം തൊഴിൽ നൽകുന്നത്; തേജസ്വിയെ പരിഹസിച്ച് നിതീഷ്

Google Oneindia Malayalam News

പാറ്റ്‌ന: ആര്‍ഡെജി നേതാവും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിനെ പരിഹസിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന തേജസ്വി യാദവിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നിതീഷ് കുമാറിന്റെ പരിഹാസം. ഭരിച്ചിരുന്ന കാലത്ത് ശരിയായ രീതിയില്‍ ഒരു മന്ത്രിസഭാ യോഗം പോലും സംഘടിപ്പിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ അധികാരം ലഭിച്ചാല്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

bihar

സംഘികള്‍ മങ്കികളെ പോലെ... ഖുശ്ബുവിന് തിരിച്ചടിയായി പഴയ വാക്കുകള്‍, മോദിയെ ആണ് ആവശ്യം...സംഘികള്‍ മങ്കികളെ പോലെ... ഖുശ്ബുവിന് തിരിച്ചടിയായി പഴയ വാക്കുകള്‍, മോദിയെ ആണ് ആവശ്യം...

അതേസമയം, ബീഹാറിലെ തൊഴിലില്ലായ്മ ആയുധമാക്കിയാണ് തേജസ്വി യാദവ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം പാറ്റ്‌നയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു തൊഴില്‍ അവസരം സംബന്ധിച്ച് പ്രസ്താവന നടത്തിയത്. അധികാരത്തില്‍ എത്തി ആദ്യത്തെ ക്യാബിനെറ്റ് യോഗത്തില്‍ പത്ത് ലക്ഷം തൊഴിലുകള്‍ക്കുള്ള വിഞ്ജാപനം പുറപ്പെടുവിക്കുമെന്നായിരുന്നു തേജസ്വി പറഞ്ഞത്.

അര്‍ണബിന് വീണ്ടും കുരുക്ക്; തുനിഞ്ഞിറങ്ങി ബോളിവുഡ് ലോകം, ഹര്‍ജി ഫയല്‍ ചെയ്ത് ഷാറൂഖും അമീര്‍ ഖാനുംഅര്‍ണബിന് വീണ്ടും കുരുക്ക്; തുനിഞ്ഞിറങ്ങി ബോളിവുഡ് ലോകം, ഹര്‍ജി ഫയല്‍ ചെയ്ത് ഷാറൂഖും അമീര്‍ ഖാനും

സര്‍ക്കാര്‍ തലത്തില്‍ നിയമിക്കപ്പെടുന്ന ജോലി സ്ഥിരമായിരിക്കുമെന്നും അദ്ദേഹം ഇറപ്പ് നല്‍കിയിരുന്നു. ബീഹാറിലെ തൊഴിലില്ലായ്മ നിരക്ക് 46.6 ശതമാനമാണ്. ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് തേജസ്വി ഉന്നയിച്ചത്. ഇന്ത്യയലെ തന്നെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്നത് ബീഹാറിലാണെന്നും തേജസ്വി കുറ്റപ്പെടുത്തിയിരുന്നു.

ഖുശ്ബുവിനെ ബിജെപിയിൽ എത്തിച്ചത് സുരേഷ് ഗോപിയെന്ന് റിപ്പോർട്ടുകൾ, കുലുക്കമില്ലാതെ കോൺഗ്രസ്ഖുശ്ബുവിനെ ബിജെപിയിൽ എത്തിച്ചത് സുരേഷ് ഗോപിയെന്ന് റിപ്പോർട്ടുകൾ, കുലുക്കമില്ലാതെ കോൺഗ്രസ്

അതേസമയം, നിര്‍ണായകമായ ബിഹാര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആര്‍ജെഡിക്ക് തിരിച്ചടി നല്‍കി എംഎല്‍എ പാര്‍ട്ടി വിട്ടു. അഞ്ച് തവണ എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനേശ്വര്‍ ചൗധരിയാണ് പാര്‍ട്ടി വിട്ടത്. സരന്‍ ജില്ലയിലെ ഗാര്‍ഖ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മുനേശ്വര്‍. പപ്പു യാദവിന്റെ ജന അധികാര്‍ പാര്‍ട്ടി (ജെഎപി)യിലാണ് മുനേശ്വര്‍ ചേര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു മുനേശ്വരിന്റെ പാര്‍ട്ടി പ്രവേശം.

വിമതനീക്കം വച്ചുപൊറുപ്പിക്കില്ല; ബീഹാറില്‍ കടുംവെട്ടുമായി ബിജെപി, 9 നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്വിമതനീക്കം വച്ചുപൊറുപ്പിക്കില്ല; ബീഹാറില്‍ കടുംവെട്ടുമായി ബിജെപി, 9 നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്

കേരളത്തിൽ ബിജെപി ഒന്നിന് പകരം 4 ജീവനെടുക്കുന്നു; തൃണമൂലിനെയും ഇങ്ങനെ നേരിടുമെന്ന് ബംഗാൾ ഉപാധ്യക്ഷൻകേരളത്തിൽ ബിജെപി ഒന്നിന് പകരം 4 ജീവനെടുക്കുന്നു; തൃണമൂലിനെയും ഇങ്ങനെ നേരിടുമെന്ന് ബംഗാൾ ഉപാധ്യക്ഷൻ

ഒരു പദ്ധതിയുടെ അടിസ്ഥാനത്തിലെന്ന പോലെ അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നു; രാജ്നാഥ് സിങ്ഒരു പദ്ധതിയുടെ അടിസ്ഥാനത്തിലെന്ന പോലെ അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നു; രാജ്നാഥ് സിങ്

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

English summary
Those who can't even hold a cabinet meeting provide 10 lakh jobs, Nitish Kumar mocks Tejaswi Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X