കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രമുഖ നടി; ഗാന്ധിവധം ആഘോഷിച്ചവര്‍... ഒരിക്കലും സാധിക്കില്ല

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ പരോക്ഷമായി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രമുഖ നടി രംഗത്ത്. താരങ്ങള്‍ സാധാരണ രാഷ്ട്രീയ പക്ഷം പിടിക്കാത്തവരാണ്. എല്ലാ പാര്‍ട്ടികളോടും പ്രത്യേക താല്‍പ്പര്യമോ വിരോധമോ കാണിക്കുന്ന സെലിബ്രിറ്റികള്‍ കുറവാണ്. ഈ സാഹചര്യത്തിലാണ് ഒരു നടി രാജ്യം ഭരിക്കുന്ന കക്ഷിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ബോളിവുഡ് നടി സ്വര ഭാസ്‌കറാണ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആഘോഷിച്ചവരാണ് രാജ്യം ഭരിക്കുന്നതെന്ന് അവര്‍ വിമര്‍ശിച്ചു. സ്വര ഭാസ്‌കറുടെ പ്രതികരണങ്ങള്‍ ഇങ്ങനെ....

ഗാന്ധി വധത്തില്‍ സന്തോഷിച്ചവര്‍

ഗാന്ധി വധത്തില്‍ സന്തോഷിച്ചവര്‍

ഗാന്ധി വധത്തില്‍ സന്തോഷിച്ചവരാണ് രാജ്യം ഭരിക്കുന്നതെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. സമൂഹത്തിന് ഒരിക്കലും ഇത്തരക്കാരെ ജയിലിലടയ്ക്കാന്‍ സാധിക്കില്ലെന്നും സ്വര ഭാസ്‌കരര്‍ പറഞ്ഞു. നടിയുടെ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പരസ്യമാക്കിയത്.

 ഭീകരവാദം സംബന്ധിച്ച്

ഭീകരവാദം സംബന്ധിച്ച്

ഭീകരവാദം സംബന്ധിച്ച വിഷയത്തിലും സ്വര ഭാസ്‌കര്‍ സംസാരിച്ചു. 1980കളില്‍ പഞ്ചാബില്‍ പിടിമുറുക്കിയിരുന്ന ഭീകരവാദത്തെ കുറിച്ചാണ് സ്വര പറഞ്ഞത്. ബ്ലൂസ്റ്റാര്‍ ഓപറേഷനിടെ സൈന്യം കൊലപ്പെടുത്തിയ സിഖ് തീവ്രവാദിയായിരുന്നു ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാല. ഇദ്ദേഹത്തെ മഹത്വവല്‍ക്കരിക്കുന്നവരുണ്ടെന്നം സ്വര പറഞ്ഞു.

ഒരിക്കലും സാധിക്കില്ല

ഒരിക്കലും സാധിക്കില്ല

ജര്‍ണൈലിനെ സന്യാസിയായി കാണുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. വിശുദ്ധ വ്യക്തിയായും അദ്ദേഹം പരിഗണിക്കുന്നു. അത്തരക്കാരെ എല്ലാം ജയിലിലയ്ക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. ഒരിക്കലും സാധിക്കില്ലെന്നും സ്വര ഭാസ്‌കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 രാജ്യത്തിന്റെ പ്രതിസന്ധി

രാജ്യത്തിന്റെ പ്രതിസന്ധി

രാജ്യം നേരിടുന്ന ചില പ്രതിസന്ധികളാണ് സ്വര ഭാസ്‌കര്‍ സൂചിപ്പിച്ചത്. ഏത് വിഭാഗത്തിനും പിന്തുണ ലഭിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് പറയുകയായിരുന്നു നടി. ഇത്തരം ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിലും ഒന്നും ചെയ്യാനാകില്ലെന്നും നടി പറയുന്നു.

ഇന്ത്യന്‍ ജയിലുകള്‍ നിറയുന്നു

ഇന്ത്യന്‍ ജയിലുകള്‍ നിറയുന്നു

സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ സ്വര ഭാസ്‌കര്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. എഴുത്തുകാര്‍ക്കുള്ള കേന്ദ്രമായി മാറുകയാണ് ഇന്ത്യന്‍ ജയിലുകള്‍. മനുഷ്യവകാശ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണരും ഡോക്ടര്‍മാരുമെല്ലാം ജയിലിലടയ്ക്കപ്പെടുകയാണെന്നും സ്വര കുറ്റപ്പെടുത്തിയിരുന്നു.

English summary
Those who celebrated Mahatma Gandhi’s assassination are in power today: Swara Bhasker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X