കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട; ഉത്തരവില്‍ വ്യക്തത വരുത്തി തമിഴ്‌നാട്
ചെന്നൈ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് അറിയിച്ചു. ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ തമിഴ്‌നാട് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്. കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ ഇപാസ് മാത്രം മതിയെന്നും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് തിരുത്തിയതായും കോയമ്പത്തൂര്‍ കളക്ടര്‍ അറിയിച്ചു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസും (ടി.എന്‍ ഇ-പാസ്) കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി അറിയിച്ചെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ക്കും ഇത് ബാധകമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റാണ് കൈവശം വെയ്ക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications