കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ രൂപീകരിക്കേണ്ടവർ ഓടി രക്ഷപ്പെടുന്നു: ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്, നിങ്ങൾക്കുള്ള ഉത്തരം ഉടൻ!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകകരണം വൈകുന്നതിൽ ബിജെപിയെ കടന്നാക്രമിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണമുണ്ടായത് തന്റെ പാർട്ടി കാരണമല്ലെന്നാണ് റാവത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. എന്നാൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഉത്തരവാദിത്തമുള്ളവർ ഓടി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സഞ്ജയ് റാവത്ത് എൻസിപി തലവൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച വിഷയങ്ങളായിരുന്നു കൂടിക്കാഴ്ചയുടെ മുഖ്യ അജൻഡ.

 സർക്കാർ രൂപീകരണത്തിന് സമയം ആവശ്യപ്പെട്ട് ശരദ് പവാർ: എൻസിപി നേതാക്കൾ ചൊവ്വാഴ്ച ദില്ലിയിലേക്ക് സർക്കാർ രൂപീകരണത്തിന് സമയം ആവശ്യപ്പെട്ട് ശരദ് പവാർ: എൻസിപി നേതാക്കൾ ചൊവ്വാഴ്ച ദില്ലിയിലേക്ക്

ഓടി മാറുന്നുവെന്ന്

ഓടി മാറുന്നുവെന്ന്

സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഉത്തരവാദിത്തമുള്ളവർ ഓടി മാറുകയാണ്. സർക്കാർ രൂപീകരണം വൈകിയതിന് പിന്നിൽ തങ്ങളുടെ പാർട്ടിയല്ലെന്നും, രാഷ്ട്രപതി ഭരണത്തിന് കാരണക്കാർ തങ്ങളല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ബിജെപിയെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു റാവത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ഉടൻ സർക്കാർ രൂപീകരിക്കുമെന്ന സൂചനകൾ നൽകിയ അദ്ദേഹം ഉടൻ അത് സംഭവിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തുു.

ചർച്ച ഇങ്ങനെ..

ചർച്ച ഇങ്ങനെ..

കാലം തെറ്റിപ്പെയ്ത മഴയിൽ വിളനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് എൻസിപി തലവന് കീഴിൽ സർവ്വകക്ഷിയോഗം ചേർന്നതെന്നാണ് റാവത്ത് പ്രതികരിച്ചത്. എന്നാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് മാത്രമേ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിട്ടുള്ളൂവെന്നാണ് പവാർ സോണിയാ ഗാന്ധിയ്ക്കൊപ്പമുള്ള ചർച്ചക്ക് ശേഷം പ്രതികരിച്ചത്. സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കൂടുതൽ സമയം ആവശ്യമാണെന്നുമാണ് ശരദ് പവാർ വ്യക്തമാക്കിയത്. സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പായി ശിവസേനയുമായും കോൺഗ്രസുമായും ചർച്ച നടത്തിയ ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രപതി ഭരണത്തിന് കാരണം ആര്?

രാഷ്ട്രപതി ഭരണത്തിന് കാരണം ആര്?

സോണിയാ ഗാന്ധിയോട് ശരദ് പവാർ സർക്കാർ രൂപീകരണത്തെക്കുറിച്ച് സംസാരിച്ചില്ലെങ്കിൽ ഞാനെങ്ങനെയാണ് അദ്ദേഹത്തോട് അതെക്കുറിച്ച് ചോദിക്കുക. അവർക്ക് അത് സംബന്ധിച്ച് പ്രത്യേകം ധാരണയുണ്ടായിരിക്കും. എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കണം എന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും റാവത്ത് കൂട്ടിച്ചേർക്കുന്നു. എൻസിപിയുടേയും കോൺഗ്രസിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയെന്നതാണ് സാധ്യത. നിങ്ങൾക്കുള്ള ഉത്തരം ഉടൻ ലഭിക്കും. ഞാനെങ്ങനെയാണ് മൂന്ന് പാർട്ടികൾക്കുമിടയിലുള്ള കാര്യങ്ങളെക്കുറിച്ച് പറയുകയെന്നും റാവത്ത് കൂട്ടിച്ചേർക്കുന്നു.

 ഇടഞ്ഞത് തിരിച്ചടിയോ?

ഇടഞ്ഞത് തിരിച്ചടിയോ?

മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ നടന്നുവരികയാണ്. മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളിൽ ബിജെപിയും ശിവസേനയും ഇടഞ്ഞതോടെയാണ് സംസ്ഥാനത്ത് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. ശരദ് പവാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ബദൽ സർക്കാർ രൂപീകരണത്തെക്കുറിച്ച് സംസാരിക്കുമെന്നുമാണ് നവാബ് മാലിക്ക് പ്രതികരിച്ചത്. സർക്കാർ രൂപീകരണം സംബന്ധിച്ച് ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച കോൺഗ്രസ്- എൻസിപി നേതാക്കൾ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Those who had responsibility to form Maharashtra govt ran away: Shiv Sena's Sanjay Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X