കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"അമിത് ഷാ ഏത് ചരിത്ര പുസ്തകമാണ് വായിച്ചത്? ഇന്ത്യയെ കുറിച്ചറിയാത്തവർക്ക് സംരക്ഷിക്കാനും കഴിയില്ല"

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിൻമേൽ രാജ്യസഭയിൽ ചർച്ച തുടരുന്നു. ബില്ലിനെ എതിർത്ത് പ്രതപക്ഷ കക്ഷികൾ രംഗത്ത് വന്നു. ആറ് മണിക്കൂറാമ് അമിത് ഷാ ആവതരിപ്പിച്ച ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ ചർച്ച നടക്കുന്നത്. ഏത് ചരിത്രപുസ്തകങ്ങളാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വായിച്ചത് അറിയില്ലെന്നും ദ്വിരാഷ്ട്ര സിദ്ധാന്തം നമ്മുടെ സിദ്ധാന്തമല്ലെന്നും, ഏകരാഷ്ട്ര സിദ്ധാന്തമാണ് നമ്മുടേതെന്നും കോൺഗ്രസ് എംപി കപിൽ സിബൽ ചർച്ചയിൽ പറഞ്ഞു.

ദ്വിരാഷ്ട്ര സിദ്ധാന്തം സവർക്കറാൻണ് കൊണ്ടുവന്നതെന്നും കോൺഗ്രസ് എംപി കപിൽ സിബർ രാജ്യസഭയിൽ ഉന്നയിച്ചു. ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് അറിയാത്തവർക്ക് ഇന്ത്യയെ സംരക്ഷിക്കാൻ കഴിയില്ലെന്നും കപിൽ സിബൽ വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള വിഭജനം കോണ്‍ഗ്രസ് അംഗീകരിച്ചില്ലായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി ബില്‍ ആവശ്യം വരില്ലായിരുന്നുവെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെയും കപില്‍ സിബല്‍ ആഞ്ഞടിച്ചു.

Kapil Sibil

ചരിത്ര ബില്ലെന്നു പറഞ്ഞ് നിങ്ങള്‍ ചരിത്രം മാറ്റാനാണു നോക്കുന്നത്. ഈ ബില്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തിനു നിറം കൊടുക്കുകയാണ്. നിങ്ങള്‍ക്കു ചിന്തിക്കാന്‍ പോലുമാകാത്ത പ്രത്യാഘാതങ്ങളാണ് ഈ ബില്‍ കാരണം വരാന്‍ പോകുന്നത്. ഈ റിപ്പബ്ലിക്കിനെ രണ്ട് ദിനോസര്‍മാര്‍ ഭരിക്കുന്ന ഒരു ജുറാസിക് റിപ്പബ്ലിക്കാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.ബില്ലിനെ കോണ്‍ഗ്രസ്, എസ്.പി, ടിആര്‍എസ്, സിപിഎം, ഡിഎംകെ എന്നിവര്‍ എതിര്‍ത്തു. എന്നാൽ ണ്ണാ ഡിഎംകെയും ജെഡിയുവും ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു.

Recommended Video

cmsvideo
ഇന്ത്യ അമിത് ഷായുടെ തന്തയുടെ വകയല്ല | Oneindia Malayalam

പ്രതിപക്ഷപാര്‍ട്ടികളുടെ കടുത്ത പ്രതിഷേധത്തിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഷം കത്തിയാളുന്നതിനിടയിലായിരുന്നു ആഭ്യന്ത്ര മന്ത്രി അമിത് ഷാ പൗരത്വ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ലോകത്തിന്‍റെ പലഭാഗത്തു നിന്നും അഭയാര്‍ഥികളായെത്തുന്ന എല്ലാ മുസ്‍ലിംകള്‍ക്കും പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കുകയായിരുന്നു. പൗരത്വ നിയമഭേദഗതിയുടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇത് അംഗീകരിച്ചാണ് ജനം ബിജെപിയെ വിജയിപ്പിച്ചതെന്നും അമിത് ഷാ ബില്‍ അവതരിപ്പിച്ചശേഷം ആമുഖമായി പറഞ്ഞു.

English summary
Those who have no idea of India cannot protect the idea of India: Kapil Sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X