'പശുവിനെ കൊല്ലുന്നവർ നരകത്തിൽ ചീഞ്ഞ് അഴുകും'; ഗോഹത്യ കേന്ദ്രം നിരോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ഹിന്ദു മതത്തിൽ പശുവിനെ ഏറ്റവും പവിത്രമായാണ് കാണുന്നതെന്നും ജസ്റ്റിസ് ഷമിം അഹമ്മദ് പറഞ്ഞു

രാജ്യത്ത് ഗോഹത്യ നിരോധിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീ. മൃഗമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് ആവശ്യപ്പെട്ടു. പശു ഇറച്ചി കൈയ്യിൽ കരുതിയതിന്റെ പേരിൽ തനിക്കെടുത്ത കേസ് റദ്ദ് ചെയ്യണമെന്ന് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം.
'പുരാണങ്ങൾ അനുസരിച്ച്, പശുക്കളെ കൊല്ലുകയോ മറ്റുള്ളവരെ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്ന ഏതൊരാളും നരകത്തിൽ ചീഞ്ഞഴുകിപ്പോകും.ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ബ്രഹ്മാവ് ഒരേ സമയത്താണ് സൃഷ്ടിച്ചത്. പുരോഹിതര്‍ മന്ത്രോച്ചാരണം ചെയ്യുന്ന അതേസമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു', കോടതി പറഞ്ഞു.
നമ്മൾ ഒരു മതേതര രാജ്യമായതിനാൽ ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഹിന്ദു മതത്തിൽ പശുവിനെ ഏറ്റവും പവിത്രമായാണ് കാണുന്നതെന്നും ജസ്റ്റിസ് ഷമിം അഹമ്മദ് പറഞ്ഞു. രാജ്യത്ത് ഗോവധം നിരോധിക്കാനും പശുവിനെ 'സംരക്ഷിത ദേശീയ മൃഗം' ആയി പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണെന്നും കോടതി വിശദീകരിച്ചു.
ഹിന്ദുദൈവങ്ങളുമായും ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ശിവൻ, ഇന്ദ്രൻ,കൃഷ്ണൻ എന്നിവരുമായി.മഹാഭാരതത്തിൽ ഭീഷ്മർ പറയുന്നത് പശു ഒരു ജീവിതകാലം മുഴുവൻ മനുഷ്യർക്ക് പാൽ നൽകിക്കൊണ്ട് പശു രണ്ടാനമ്മയാകുന്നുവെന്നാണ്. അതുകൊണ്ട് ന്നെ പശു യഥാർത്ഥത്തിൽ ലോകത്തിന്റെ അമ്മയാണ്', കോടതി പറഞ്ഞു.
സിആർപിസി വകുപ്പ് 482 പ്രകാരം തനിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് അബ്ദുൾ ഖാലിക് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി ഉത്തർപ്രദേശ് ഗോഹത്യ നിയപ്രകാരം ഇയാൾക്കെതിരായ കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications