കശ്മീരിൽ ഹിസ്ബുൾ മുജാഹീദ്ദീന് സംഭവിക്കുന്നത് പിളർപ്പ്!! തന്നെ എതിർക്കുവർക്ക് സബ്സറിന്‍റെ വിധി

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ ആയിരുന്ന സാക്കിർ ഭട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് സബ്സർ ഭട്ടിന്‍റെ വിധിയെന്ന് മുന്നറിയിപ്പ്. വിമത ഭീകര സംഘടനയുടെ നേതാവായ സാക്കിർ മൂസയാണ് ഹിസ്ബുൾ മുജീഹിദ്ദീന് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കെതിരെ പ്രവർത്തിക്കുന്നവർക്കും ശബ്ദിക്കുന്നവർക്കുമാണ് മൂസയുടെ മുന്നറിയിപ്പ്.

ഹിസ്ബുൾ മുജാഹിദ്ദീന്‍ വിട്ട സാക്കിർ മൂസയുടെ മുന്നറിയിപ്പ് പുറത്തുവന്നതോടെ കശ്മീർ താഴ് വരയിലെ ഭീകരർ പുതിയ കമാൻഡോ റിയാസ് നായ്കൂവിന്‍റെ നിർദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ല. ജമ്മു കശ്മീരിലെ ത്രാല്‍ സെക്ടറിലെ വീട്ടിൽ മറ്റൊരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനൊപ്പം ഒളിച്ചിരുന്ന സബ്സർ ഭട്ടിന്‍റെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം നൽകിയത് മൂസയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച സൈനിക ഏറ്റുമുട്ടലിലായിരുന്നു ബർഹാൻ വാനിയുടെ പിൻഗാമിയായിരുന്ന സബ്സർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

hibulmujahideen

മൂസയാണ് സബ്സറിനെ ഒറ്റിക്കൊടുത്തതെന്ന് ഇന്‍റലിജൻസ് ഏജന്‍സികളുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇടയാക്കിയിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം. മൂസയുമായി അടുത്ത് ബന്ധമുള്ള ഭീകരനാണ് ഭട്ടിന്റെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയതെന്നാണ് ഇന്‍റലിജൻസ് ഏജൻസികൾക്ക് ഫോൺ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്തതിൽ നിന്ന് ലഭിച്ചിട്ടുള്ള സൂചന. ഈ സാഹചര്യത്തിൽ മൂസയുടെ താക്കീത് ഭയന്ന് ഹിസ്ബുൾ മുജാഹീദ്ദീനിൽ പിളര്‍പ്പുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
English summary
A big factional war has erupted in Hizbul Mujahideen days after encounter of banned terror group poster boy Burhan Wani's successor Sabzar Bhatt.
Please Wait while comments are loading...