വാക്‌സിനെടുക്കുന്നവര്‍ ബാഹുബലിയാകും; ചര്‍ച്ചകളില്‍ കൊവിഡിന് പ്രധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി
ദില്ലി: കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന് പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാഹു (കൈ)വില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ ബാഹുബലിയായി മാറുമെന്ന് ഇന്ത്യയില്‍ ഇതുവരെ 40 കോടിയിലേറെ ബാഹുബലിമാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ ഇന്ന് ചേര്‍ന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ കൊവിഡ് വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video

ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്
ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയാണിത്. വാക്‌സിനേഷനുമായി ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പാര്‍ലമെന്റില്‍ കൊവിഡുമായി ബന്ധപ്പെട്ട് അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കണം. ഏറ്റവും മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ എല്ലാവരോടും ഉന്നയിക്കണമെന്നാണ് എം പിമാരോട് പറായനുള്ളത്. അവയ്ക്ക് സമാധാനപരമായി മറുപടി പറയാനുള്ള അവസരവും നല്‍കണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളം വച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ ബഹളം. തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക; പുതിയ ഫോട്ടോഷൂട്ടും ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications