'കോൺഗ്രസ് വിജയത്തിന് തുരങ്കം വെച്ചവരെ കണ്ടെത്തണം'; കോൺഗ്രസിൽ ആദ്യ വെടിപൊട്ടിച്ച് കുമാരി സെൽജ
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് വനിത നേതാവ് കുമാരി സെൽജ. പരാജയത്തിന് ഉത്തരവാദിയായവരെ കണ്ടെത്തണമെന്നും പാർട്ടിയുടെ പുനഃരുജ്ജീവനത്തിനായി ശക്തമായ പദ്ധതികൾ ഹൈക്കമാന്റ് ആവിഷ്കരിക്കണമെന്നും സെൽജ പറഞ്ഞു.
'കോൺഗ്രസ് പ്രവർത്തകരുടെ നിരാശകണ്ട് ഏറെ വിഷമം തോന്നുന്നു. പരാജയത്തിന്റെ കാരണം എന്തെന്ന് ഹൈക്കമാന്റ് കണഅടെത്തുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പാർട്ടിയെ പുനഃരുജ്ജീവിപ്പിക്കാൻ നടപടിയെടുക്കുന്നതിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും വേണം',സെൽജ പറഞ്ഞു. ഹരിയാനയിൽ ഇനി കാര്യങ്ങൾ പഴയപടിയാകില്ലെന്നും 10 വർഷത്തിന് ശേഷം അധികാരം നേടാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തുരങ്കം വെച്ചത് ആരെന്ന് കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്നതായിരുന്നു ആദ്യ മണിക്കൂറിലെ ഫലം. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ആഘോഷവും തുടങ്ങിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ബി ജെ പി തങ്ങളുടെ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ആദ്യ നാല് റൗണ്ടുകൾ കഴിഞ്ഞപ്പോഴേക്കും കേവലഭൂരിപക്ഷവും മറികടന്നായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. ഒടുവിൽ സംസ്ഥാനത്ത് മൂന്നാം തവണയും ബിജെപി അധികാരം ഉറപ്പിച്ചു. 90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബി ജെ പി നേടിയത്. 37 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം.
ശക്തമായ ഭരണവിരുദ്ധ വികാരം ഉയർന്നിട്ടും എന്തുകൊണ്ട് കോൺഗ്രസിന് ഭരണം പിടിക്കാനായില്ലെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. കുമാരി സെൽജയും ഭൂപീന്ദർ സിംഗ് ഹൂഡയും തമ്മിലുള്ള അധികാര വടംവലി തുടക്കം മുതൽ തന്നെ പ്രകടമായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സെൽജ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം അതിനോട് അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല സെൽജ പക്ഷത്തെ നേതാക്കളെക്കാൾ കൂടുതൽ ഹൂഡ പക്ഷത്തിനായിരുന്നു കൂടുതൽ സീറ്റുകൾ ലഭിച്ചത്. ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ സെൽജയെ ജാതീയമായി അധിക്ഷേപിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം ഇരുവിഭാഗവും തമ്മിലുള്ള പരസ്യപോരിനാണ് വഴിവെച്ചത്. തുടർന്ന് സെൽജ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. ഒടുവിൽ ഹൈക്കമാന്റ് ഇടപെട്ടാണ് അവരെ അനുനയിപ്പിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications