മോദിക്ക് വോട്ട് ചെയ്യുന്നവര്‍ കടലില്‍ ചാടണമെന്ന്
ശ്രീനഗര്‍: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയ്ക്ക് വോട്ട് ചെയ്യുന്നവര്‍ കടലില്‍ ചാടണമെന്ന് കേന്ദ്രമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. മോദി വിമര്‍ശകര്‍ പാകിസ്താനിലേയ്ക്ക് പോകണമെന്ന ബിജെപി വക്താവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ വാക്കുകള്‍. സംഗതി വിവാദമായതോടെ ഗിരിരാജ് സിംഗിനെ പഴി പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങുകയാണ് കേന്ദ്രമന്ത്രി
താന്‍ ഗിരിരാജ് സിംഗിന്റെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്കിയതതാണെന്നാണ് ഫറൂഖ് അബ്ദുള്ള പറയുന്നത്. ഝാര്‍ഖണ്ഡില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.

മോദിയെ വിമര്ശിയ്ക്കുന്നവര്ക്ക് ഇന്ത്യയില്‍ നില്ക്കാന് യോഗ്യതയില്ലെന്നും പാകിസ്താനിലേയ്ക്ക് പോകണമെന്നുമാണ് ഗിരിരാജ് സിംഗ് പ്രസ്താവന നടത്തിയത്. മോദി വിമര്‍ശകരെപ്പറ്റി സിംഗ് പറഞ്ഞസപ്പോള് അനുകൂലികള്‍ കടലില്‍ ചാടണമെന്നായി ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.
ഗിരിരാജിനെപ്പോലുള്ളവര് ഇന്ത്യക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിയ്ക്കുകയാണെന്നും രാജ്യത്തെ ഐക്യവും സാഹോദര്യവും കാത്ത് സൂക്ഷിയ്ക്കേണ്ടത് ഈ അവസരത്തില്‍ ഏറെ അനിവാര്യമാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications