കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോലീസ് പെൺകുട്ടികളെ ആക്രമിക്കില്ലെന്ന് വിശ്വസിച്ചു', മലപ്പുറംകാരി ആയിഷ റെന്ന പറയുന്നു...

Google Oneindia Malayalam News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയയിലെ ഏതാനും വിദ്യാർത്ഥികളെ തല്ലി ചതക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. ഷെഹീൻ എന്ന മാധ്യമപ്രവർത്തകനും വിദ്യാർത്ഥിയുമായ യുവാവിനെയാണ് പോലീസ് കൂട്ടമായി മർദ്ദിച്ചത്. ഷെഹിനിനെ മർ‌ദ്ദിക്കുമ്പോൾ കുറച്ച് വിദ്യാർത്ഥിനികൾ ചുറ്റും നിന്ന് പ്രതിരോധം തീർക്കുകയും ചെയ്ത വീഡിയോയായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോയിൽ പെൺകുട്ടികളെ മർദ്ദിക്കുന്നതായും കാണാൻ സാധിക്കും.

മലയാളികളായ വിദ്യാർത്ഥികൾക്കായിരുന്നു മർദ്ദനമേറ്റത്. മർദ്ദിച്ചത് പോലീസാണെന്ന് പറയാൻ പോലും കഴിയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. അത്രയ്ക്കും ക്രൂരവും കിരാതവുമായായിരുന്നു പോലീസ് വിദ്യാർത്ഥികളോട് പെരുമാറിയത്. പോലീസിനൊപ്പം സിവിൽ ഡ്രസ്സിൽ പലരും ഉണ്ടായിരുന്നെന്ന വാർത്തകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. എബിവിപി, ആർഎസ്എസ് പ്രവർത്തകരും വിദ്യാർത്ഥികളെ മർദ്ദിക്കാൻ ഒപ്പം നിൽക്കുതയായിരുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ഇതിനിടയിലാണ് വിദ്യാർത്ഥികൾ അനുഭവിച്ച കാര്യങ്ങൾ മധ്യമങ്ങളോട് തുറന്ന പറയുന്നത്.

പോലീസ് യൂണിഫോം മാത്രം, പോലീസ് അല്ല?

പോലീസ് യൂണിഫോം മാത്രം, പോലീസ് അല്ല?

മാസ്കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഷഹീനിനെ മർദ്ദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മാധ്യമ പ്രവർത്തകൻ കൂടിയാണ് ഷഹീൻ. തന്റെ കൂട്ടുകാരികൾ കുടുങ്ങിയപ്പോൾ അവരെ രക്ഷപ്പെടുത്താൻ മാധ്യമ പ്രവർത്തകർക്കിടയിലുണ്ടായിരുന്ന ഷഹീൻ ഓടി വരികയായിരുന്നു. എന്നാൽ പ്രസ് കാർഡ് കാണിച്ചിട്ടുപോലും പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു, പോലീസ് യൂണിഫോം മാത്രമേയുള്ളൂ. പോലീസാണെന്ന് പറയാൻ സാധിക്കില്ലെന്നാണ് ഷെഹിൻ പറയുന്നത്.

മോദിക്ക് പേടി തുടങ്ങി

മോദിക്ക് പേടി തുടങ്ങി

മോദിക്ക് പേടി തുടങ്ങിയത് കൊണ്ട് മാത്രമാണ് പോലീസ് തല്ലി ചതച്ചതെന്നും ഷെഹിൻ പറയുന്നു. സംഭവം കൈവിട്ടു പോയി എന്ന് അവർക്ക് ബോധ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഇത്തരത്തിൽ ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടത്. തലസ്ഥാനത്ത് ഇന്റർനെറ്റ് ഷഡൗൺ ഒന്നും ആലോചിക്കാൻ പറ്റില്ല. തലസ്ഥാനത്ത് നമ്മൾ പ്രതിഷേധിക്കുന്നതും അതുകൊണ്ട് തന്നെയാണെന്ന് ഷെഹിൻ പറഞ്ഞു. ജന്ധർമന്ദിറിൽ കളിക്കുന്ന കസർത്തല്ല ഇനി വിദ്യാർത്ഥികൾ കളിക്കുന്നതെന്നും കുട്ടികൾ തെരുവിലിറങ്ങും എന്നതും അവർ ബോധ്യപ്പെട്ടിട്ടുള്ളതുകൊണ്ടാണ് നരനായാട്ട് പോലെ വിദ്യാർത്ഥികൾക്ക് നേരെ ആക്രമം അഴിച്ചുവിട്ടതെന്ന് ഷെഹിൻ പറയുന്നു.

ആശുപത്രിയിൽ പോകാനും സമ്മതിച്ചില്ല

ആശുപത്രിയിൽ പോകാനും സമ്മതിച്ചില്ല

ആശുപത്രിയിലേക്ക് കുട്ടികളെ കൊണ്ടു പോകുമ്പോൾ ജനങ്ങൾ നമുക്കുള്ള സൗകര്യം ഒരുക്കി തരുമ്പോൾ പോലീസാണ് പിടിച്ചു വെക്കുന്നത്. ഓട്ടോയിൽ നിന്ന് പിടിച്ചിറക്കുക വരെ ചെയ്തിട്ടുണ്ടെന്ന് ഷെഹിൻ വ്യക്തമാക്കുന്നു. അത് പോലീസാണെന്ന് കൂടി ഞങ്ങൾ വിശ്വസിക്കുന്നല്ലെന്നും ഷെഹിൻ കൂട്ടിച്ചേർത്തു. പോലീസിങ് അല്ല അവർ നടത്തിയതെന്നും ഷെഹിൻ പറഞ്ഞു.

സമാധാന പരമായ പ്രതിഷേധം

സമാധാന പരമായ പ്രതിഷേധം

കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ പിറക് വശത്തായിരുന്നു നിന്നിരുന്നത്. വളരെ സമാധാനപരമായാണ് പ്രതിഷേധം നടന്നത്. സിഎഎക്കെതിരായ ജനരോക്ഷം സ്റ്റേറ്റിനെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം നടന്ന മാർച്ചാണെന്ന് ആയിഷ റെന്ന പറയുന്നു. ഒരു ജംങ്ഷനിൽ നിസ്ക്കരിക്കാൻ നിൽക്കുമ്പോൾ പെട്ടെന്ന് വിദ്യാർത്ഥികളെല്ലാം പിറകിലേക്ക് ഓടി വരുന്നതാണ് കണ്ടത്. എല്ലാവർക്കും ക്രൂരമായി മർദ്ദനമേറ്റിരുന്നു. ചോരയൊലിപ്പാച്ചായിരുന്നു എല്ലവരും പിറകോട്ട് ഓടി പോയിരുന്നത്.

സ്ത്രീകൾക്കെതിരെ ലാത്തി ചാർജ്ജ്

സ്ത്രീകൾക്കെതിരെ ലാത്തി ചാർജ്ജ്

ഓടി രക്ഷപ്പെടുന്ന വിദ്യാർത്ഥികൾ ഓടി പോകട്ടെ എന്ന കൺസിഡറേഷൻ നൽകാതെ ക്രുരമായി മർദ്ദിക്കുന്നതായിരുന്നു കണ്ടത്. കുറേ പേർ അടുത്തുള്ള വീടുകളിലേക്ക് ചാടി കയറുകയായിരുന്നു. എന്നാൽ വനിത പോലീസുകാർ ആരും തന്നെ ഇല്ലാത്തതും വനിതകളെ ലാത്തിച്ചാർജ്ജ് ചെയ്യില്ലെന്നവിശ്വാസത്തിന്റെ പുറത്തും നമ്മൾ അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്ന് ആയിഷ റെന്ന പറയുന്നു. അടികൊണ്ട് ചോര ഒലിപ്പിച്ച് നിൽക്കുന്നവരെ പറ്റാവുന്ന തരത്തിൽ സഹായിക്കുകയായിരുന്നുവെന്നും ആയിഷ പറയുന്നു.

പ്രകോപനമില്ലാതെ ടിയർ ഗ്യാസ് പൊട്ടിച്ചു

പ്രകോപനമില്ലാതെ ടിയർ ഗ്യാസ് പൊട്ടിച്ചു


ഒരു തരത്തിലും പ്രതിഷേധമോ ആക്രമമോ ഇല്ലാത്ത സ്ഥലത്ത് വന്ന് പോലീസ് ടിയർ ഗ്യാസ് പൊട്ടിക്കുകായിരുന്നു. ടിയർ ഗ്യാസിന്റെ പുക വന്നതോടെ ലദീദ സഖലൂണിന് ആസ്ത്മയുടെ അസുംഖം വരികയും, ഷെഹിൻ അടക്കമുള്ളവർ അടുത്ത വീട്ടിന്റെ ഗേറ്റിനകത്ത് കടക്കുകയായിരുന്നുവെന്നും ആയിഷ പറയുന്നു. തുടർന്ന് ഗേറ്റിന് പുറത്ത് നിലയുറപ്പിച്ച ഏതാനും പോലീസുകാർ പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടത്. ആ സമയത്തായിരുന്നു ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചത്. നമ്മൾ പ്രതിഷേധിക്കാൻ നിൽക്കുന്നതല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഗോ ബാക്ക് വിളിച്ചതെന്നും ആയിഷ റെന്ന വ്യക്തമാക്കുന്നു.

ജീവൻ കിട്ടിയത് ചിലർ വന്നതുകൊണ്ട്

ജീവൻ കിട്ടിയത് ചിലർ വന്നതുകൊണ്ട്

അപ്പോഴാണ് പോലീസുകാർ അകത്ത് കടന്നത്. ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ ആക്രമിക്കില്ലെന്ന വിശ്വാസത്തിന്റെ പുറത്താണ് പോലീസുകാരോട് പോകാൻ മുന്നിൽ നിന്ന് പറഞ്ഞത്. എന്നാൽ അപ്പോഴേക്കും ഷെഹിനിനെ വലിച്ച് പുറത്തിട്ട് മർദ്ദിക്കുകയായിരുന്നു. അതിനിടയിലാണ് മർദ്ദനത്തെ പ്രതിരോധക്കാൻ ഷെഹിനിന് ചുറ്റു നിന്നത്. എന്നാൽ പോലീസുകാർ ലാത്തി ഉപയോഗിച്ച് കുത്തുകയും മർദ്ദിക്കുകയുമായിരുന്നെന്നും, ചില മാധ്യമങ്ങൾ അവിടെ വന്നത്കൊണ്ട് മാത്രമാണ് ജീവൻ തിരിച്ച് കിട്ടിയതെന്നും ആയിഷ റെന്ന വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Who is Aysha Renna, The Brave Girl Who fought against Delhi Cops | Oneindia Malayalam
സ്റ്റേറ്റ് സ്പോൺസേർഡ്

സ്റ്റേറ്റ് സ്പോൺസേർഡ്

സ്റ്റേറ്റ് സ്പോണ്ഡസേർഡ് ആക്രമമാണെന്ന് മർദ്ദനത്തിനിരയായ ലദീദ സഖലൂൺ പറഞ്ഞു. എവിടെയും കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ് ഒരു ക്യാംപസിനകത്ത് അനുവാദമില്ലാതെ പോലീസ് പ്രവേശിക്കുന്നത്, ലൈബ്രറിക്കകത്ത് ടിയർ ഗായ്സ് പൊട്ടിക്കുന്നതെന്നും ലദീദിയ പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും ഞങ്ങളുടെ പ്രതിഷേധത്തെ തല്ലിക്കെടുത്താൻ കഴിയില്ല. ഇത് ഞങ്ങൾക്ക് ഊർജ്ജമാണെന്നും ലദീദിയ സഖലൂൺ വ്യക്തമാക്കി.

English summary
"Thought Cops Wouldn't Attack Women": Jamia Student Ayisha Renna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X