അദ്വാനിക്ക് വോട്ടുമായി മോദി; സെല്‍ഫി ട്വിറ്ററില്‍
ഗാന്ധിനഗര്‍: പാര്‍ട്ടിയിലെ ഭീഷ്മാചാര്യന്‍ എല്‍ കെ അദ്വാനിക്ക് വോട്ടുമായി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെത്തി. അദ്വാനി മത്സരിക്കുന്ന മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നത് ഭാഗ്യമെന്ന് ട്വിറ്ററില്‍ കുറിച്ചാണ് മോദി ഗാന്ധിനഗറിലെത്തി വോട്ട് ചെയ്തത്. അദ്വാനിയുടെ മണ്ഡലത്തില്‍ വോട്ട് ചെയ്ത് മോദി വിജയ ചിഹ്നം കാണിച്ചതോടെ ആവേശം കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു.
വോട്ട് ചെയ്തതിന് ശേഷം നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാണിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച്, മോദിക്കെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ചാനലുകള്‍ക്കെതിരെയും നടപടിയുണ്ടാകും

മതേതര സര്‍ക്കാരിനെ പിന്തുണയ്ക്കും എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്. എന്ന് വെച്ചാല്‍ അവര്‍ ജയിക്കില്ല എന്ന് അവര്‍ക്ക് തന്നെ ബോധ്യമായി കഴിഞ്ഞു. കാശ്മീരിലെ ജവാന്മാരെയും ദില്ലി പെണ്‍കുട്ടിയെയും പണപ്പെരുപ്പത്തെയും മനസില്‍ ഓര്‍ത്തുകൊണ്ട് വേണം വോട്ട് ചെയ്യാനെന്ന് മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
വോട്ട് ചെയ്ത ശേഷം സെല്‍ഫി പകര്‍ത്തിയ മോദി ചിത്രം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലുമിട്ടു. ആയിരക്കണക്കിന് പ്രതികരണങ്ങളാണ് മോദിയുടെ സെല്‍ഫിക്ക് ഓണ്‍ലൈന്‍ ലോകത്ത് നിന്നും ലഭിക്കുന്നത്.












Click it and Unblock the Notifications