കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം വ്യാപിക്കുന്നു; മുംബൈയിലേക്ക് കൂറ്റന്‍ മാര്‍ച്ച്, ശരദ് പവാര്‍ പങ്കെടുക്കും

Google Oneindia Malayalam News

മുംബൈ: പുതിയ വിവാദ നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം വ്യാപിക്കുന്നു. മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ കൂറ്റന്‍ റാലി. ശനിയാഴ്ച നാസിക്കില്‍ സംഘടിച്ച കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. തിങ്കളാഴ്ച മാര്‍ച്ച് മുംബൈയിലെത്തുമ്പോള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പങ്കെടുക്കുമെന്നാണ് വിവരം. പതിനായിരത്തിലധികം പേരാണ് മുംബൈ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ശനിയാഴ്ചയാണ് നാസികിലെത്തിയത്. തിങ്കളാഴ്ച മുംബൈയിലെ ആസാദ് മൈതാനത്താണ് സമാപനം.

d

കര്‍ഷകര്‍ കടല്‍പോലെ ഇരമ്പി വരുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം രണ്ടു മാസം പിന്നിട്ടിരിക്കെയാണ് മറ്റു സംസ്ഥാനങ്ങളിലും സമരം ആരംഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദില്ലിയിലെ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ബാനറിലാണ് മുംബൈ മാര്‍ച്ച്. ദില്ലിയിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പവാര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

അതേസമയം, റിപബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിക്ക് രേഖാമൂലം കര്‍ഷകര്‍ ദില്ലി പോലീസിന്റെ അനുമതി തേടി. റിപബ്ലിക് ദിനത്തില്‍ പതിനായിരത്തിലധികം ട്രാക്ടറുകളിലാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുക. ചരിത്ര സമരത്തിനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ തീരുമാനം എന്ത് എന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

ട്രാക്ടറില്‍ ദില്ലി നഗരം ചുറ്റാനാണ് കര്‍ഷകരുടെ തീരുമാനം. റാലിയുടെ റൂട്ട് മാപ്പ് കര്‍ഷകര്‍ പോലീസിന് കൈമാറി. കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കര്‍ഷകര്‍. റിപബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടക്കുന്ന സൈനിക പരേഡിനെ ബാധിക്കാത്ത രീതിയില്‍ ആകും തങ്ങളുടെ ട്രാക്ടര്‍ റാലി എന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പതിനൊന്നാമത്തെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

English summary
Thousands Farmers starts March To Mumbai; Sharad Pawar To Join on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X