കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ 'പണി' ഏറ്റു; 1000 ത്തിലധികം ബിഎസ്പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു!!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Thousands Of BSP Leaders And Members Join Congress In UP | Oneindia Malayalam

ലഖ്നൗ: നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്കയുടെ നിയമനം. ലോക്സഭയല്ല മറിച്ച് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ദൗത്യമെന്ന് നേതൃത്വം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഷെയിന്‍ വിവാദം; നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!! പുതിയ സിനിമ കരാര്‍ വെയ്ക്കില്ലഷെയിന്‍ വിവാദം; നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!! പുതിയ സിനിമ കരാര്‍ വെയ്ക്കില്ല

യുപി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന പ്രിയങ്കയുടെ ഓരോ നീക്കങ്ങളും ഫലം കാണുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ആയിരത്തിലധികം ബിഎസ്പി നേതാക്കളാണ് യുപിയില്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്. നിരവധി പേര്‍ വരും ദിവസങ്ങളിലും കോണ്‍ഗ്രസില്‍ എത്തുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്

ബിഎസ്പിയില്‍ നിന്ന് പ്രവര്‍ത്തകരുടെ വന്‍ കുത്തൊഴുക്കാണ് കോണ്‍ഗ്രസിലേക്ക് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. 1000 ത്തില്‍ അധികം പ്രവര്‍ത്തകാണ് ബിഎസ്പി വിട്ട് തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ

പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ

കഴിഞ്ഞ മാസം നിരവധി ബിഎസ്പി നേതാക്കള്‍ അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലേക്കും നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെയെത്തുന്നത്. ജില്ലാ , ബ്ലോക്ക് പഞ്ചായത്ത് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 രാജിവെച്ചു

രാജിവെച്ചു

മിഖര്‍പൂരിലെ ഫൈസാബാദിലെ നിയോജക മണ്ഡലം മുന്‍ ഇന്‍ ചാര്‍ജ് ദിലീപ് റാവത്ത്, ജില്ലാ പഞ്ചായത്തംഗവും ഭാര്യയുമായ ഹേമലത റാവത്ത് എന്നിവരും തിങ്കളാഴ്ച പ്രവര്‍ത്തകരോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. മത്സരിക്കാന്‍ സീറ്റിന് ബിഎസ്പി അധ്യക്ഷ മായാവതി പണം വാങ്ങുന്നുണ്ടെന്ന് ആരോപിച്ച് ഡിസംബറില്‍ ദിലീപ് ബിഎസ്പിയില്‍ നിന്ന് രാജിവെച്ചിരുന്നു.

 പ്രതികരിച്ച് കോണ്‍ഗ്രസ്

പ്രതികരിച്ച് കോണ്‍ഗ്രസ്

ബിഎസ്പിയുടെ പ്രധാന അടിത്തറയായ ദളിത് വിഭാഗങ്ങളെ പാര്‍ട്ടി കൈയ്യൊഴുകയാണ്. അതിനാലാണ് അവര്‍ തങ്ങളിലേക്ക് മടങ്ങി വരാന്‍ തിരുമാനിച്ചതെന്ന് യുപി കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. 1989 ൽ സംസ്ഥാനത്ത് പാർട്ടിക്ക് അധികാരം നഷ്ടപ്പെടുന്നതിന് മുമ്പ് ബ്രാഹ്മണരും മുസ്ലീങ്ങളും ഉൾപ്പെടുന്ന സഖ്യത്തെ ദളിതരും പിന്തുണച്ചരുന്നു.

 അധികാരത്തില്‍ നിന്ന് പുറത്ത്

അധികാരത്തില്‍ നിന്ന് പുറത്ത്

ബിഎസ്പി സംസ്ഥാനത്ത് ശക്തിപ്രാപിച്ചതോടെയാണ് ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് കാര്യമായി നഷ്ടമായത്. പുതിയ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സഹായകമാകുമെന്ന് ലല്ലു പ്രതികരിച്ചു.

 തകര്‍ച്ചയിലേക്ക്

തകര്‍ച്ചയിലേക്ക്

2012 ലാണ് ബിഎസ്പി യുപിയില്‍ അധികാരത്തില്‍ നിന്ന് പുറത്താവുന്നത്. അതേസമയം 2009 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ശക്തമായ ചതുഷ്കോണ മത്സരത്തിനിടയിലും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. അതേസമയം സമയം എസ്പിയുമായുള്ള സഖ്യമാണ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന ആക്ഷേപം ബിഎസ്പിക്കുള്ളില്‍ ശക്തമാണ്.

 കനത്ത നിരാശ

കനത്ത നിരാശ

പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്നതാകട്ടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. അതേസമയം പ്രതിഷേധങ്ങളില്‍ ബിഎസ്പിയും എസ്പിയും സജീവമായിരുന്നില്ല. ദളിത്, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ എസ്പിയുടേയും ബിഎസ്പിയുടേയും പിന്‍മാറ്റം കനത്ത നിരാശയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.

 മുന്‍ നിരയില്‍

മുന്‍ നിരയില്‍

യു‌പിയുടെ ജനസംഖ്യയുടെ 21% ദളിത് വിഭാഗമാണ്. ബി‌എസ്‌പിയുടെ പ്രധാന വോട്ട് ബാങ്കാണ് ഇവര്‍.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ബിഎസ്പിയും എസ്പിയും പിന്‍വലിയുമ്പോള്‍ പ്രിയങ്ക ഗാന്ധി യോഗി ആദിത്യ സര്‍ക്കാരിനെതിരെ മുന്‍നിരയില്‍ തന്നെയുണ്ട്.

സമാജ്വാദിയിലേക്കും

സമാജ്വാദിയിലേക്കും

പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു.അതേസമയം ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാത്രമല്ല നിരവധി പേര്‍ സമാജ്വാദി പാര്‍ട്ടിയിലേക്കും ചേക്കേറിയിരിന്നു. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും നിരവധി അംഗങ്ങളുമാണ് കൂട്ടത്തോടെ സമാജ്വാദിയില്‍ എത്തിയത്.

'ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ?വിഷംകഴിച്ച്,കെട്ടിത്തൂങ്ങി,വണ്ടിക്ക് തല വെച്ച്',വിമര്‍ശനം,കുറിപ്പ്'ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ?വിഷംകഴിച്ച്,കെട്ടിത്തൂങ്ങി,വണ്ടിക്ക് തല വെച്ച്',വിമര്‍ശനം,കുറിപ്പ്

English summary
thousands of BSP leaders and members join Congress in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X