കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക്ക് ദിനത്തിൽ ദില്ലിയിൽ ട്രാക്ടർ റാലി: പരിശീലന റാലിയുമായി കർഷകർ തെരുവിൽ, സുരക്ഷ വർധിപ്പിച്ച് പോലീസ്

Google Oneindia Malayalam News

ദില്ലി: ജനുവരി 26ന് നടക്കുന്ന പരേഡിന്റെ റിഹേഴ്സൽ മാർച്ചുമായി പ്രതിഷേധിക്കുന്ന കർഷകർ തെരുവിൽ. കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധം നടത്തുന്ന ആയിരക്കണക്കിന് കർഷകരാണ് തങ്ങളുടെ ട്രാക്ടറുകളുമായി റിഹേഴ്സൽ ആരംഭിച്ചിട്ടുള്ളത്. ദില്ലിക്ക് പുറത്തുള്ള മൂന്ന് പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ജനുവരി 26 ന് നടന്ന പരേഡിന്റെ റിഹേഴ്സലിൽ മാർച്ച് ആരംഭിച്ചു. ഇതോടെ ദില്ലി പോലീസ് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 40 ദിവസമായി കർഷകർ ദില്ലിയിൽ സമരം നടത്തിവരുന്നതിനിടെയാണ് റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രനും അങ്കത്തട്ടിലേക്ക്; മത്സരം കൊയിലാണ്ടിയില്‍, പേരാമ്പ്രയും പരിഗണനയില്‍മുല്ലപ്പള്ളി രാമചന്ദ്രനും അങ്കത്തട്ടിലേക്ക്; മത്സരം കൊയിലാണ്ടിയില്‍, പേരാമ്പ്രയും പരിഗണനയില്‍

മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിനായി റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന ആസൂത്രിതമായ പ്രതിഷേധത്തിന്റെ റിഹേഴ്സലിലാണ് സിങ്കു, തിക്രി, ഖാസിപൂർ അതിർത്തികളിൽ നിന്നുള്ള കർഷകർ. ഇതോടെ വ്യാഴാഴ്ച രാവിലെ ട്രാക്ടർ റാലി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

tractor-161000

3,500 ട്രാക്ടറുകളും ട്രോളികളുമായി കർഷകർ മാർച്ചിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭാരതി കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) മേധാവി ജോഗീന്ദർ സിംഗ് ഉഗ്രഹാൻ പറഞ്ഞു. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദില്ലിയിലേക്ക് മാർച്ച് നടത്താനിരിക്കുന്ന ട്രാക്ടർ പരേഡിന് ജനുവരി 26 ലെ ട്രാക്ടർ റാലി ഒരു റിഹേഴ്‌സൽ മാത്രമാണെന്ന് കർഷക യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരക്കണക്കിന് കർഷകർ ട്രാക്ടർ മാർച്ച് ആരംഭിച്ചത്. ദില്ലി പോലീസിന്റെയും ഹരിയാന പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതോടെ അതിർത്തികളിൽ വിന്യസിച്ചിട്ടുള്ളത്. ദില്ലി ട്രാഫിക് അലേർട്ടുകൾ
അതേസമയം, ട്രാക്ടർ റാലിക്ക് മുന്നോടിയായി ദില്ലി അതിർത്തിയിൽ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ദില്ലി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സിങ്കു, പിയാവു മാനിയാരി, സബോലി, മംഗേഷ് അതിർത്തികൾ ഗതാഗത നീക്കത്തിന് വേണ്ടി അടച്ചതായി ദില്ലി ട്രാഫിക് പോലീസ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

"ലാംപൂർ സഫിയാബാദ്, പല്ല, സിങ്കു സ്കൂൾ ടോൾ ടാക്സ് ബോർഡറുകൾ വഴി ഇതര വഴിയിലൂടെ പോകുക. മുക്കർബ, ജിടികെ റോഡിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ഔട്ടർ റിംഗ് റോഡ്, ജിടികെ റോഡ്, എൻ‌എച്ച് -44 എന്നിവ വഴിയുടെ ഗതാഗതം ഒഴിവാക്കാനും ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
Thousands of farmers in street to rehearsal tractor rally, police tighten security in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X