കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ദിനത്തിൽ കർഷക സമരം നയിച്ച് സ്ത്രീകൾ, ട്രാക്ടറുകളിലും ബസുകളിലും ആയിരങ്ങൾ

Google Oneindia Malayalam News

ദില്ലി: വനിതാ ദിനത്തില്‍ കര്‍ഷക സമരം നയിച്ച് ആയിരക്കണക്കിന് വനിതകള്‍. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ആയിരക്കണക്കിന് സ്ത്രീകളാണ് ട്രാക്ടറുകളിലും കാറുകളിലുമായി തിക്രി അതിര്‍ത്തിയിലെ സമരഭൂമിയിലേക്ക് എത്തിയിരിക്കുന്നത്. ദില്ലി അതിര്‍ത്തിയിലെ മൂന്ന് സമരമുഖങ്ങളിലും ഇന്ന് ആയിരക്കണക്കിന് സ്ത്രീകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

സമരത്തിന് ഞങ്ങള്‍ ആദ്യമായാണ് എത്തുന്നത്. തങ്ങള്‍ എത്തിയിരിക്കുന്നത് പ്രസംഗിക്കാനല്ല, മറ്റ് സ്ത്രീകള്‍ പറയുന്നത് കേള്‍ക്കുന്നതിന് വേണ്ടിയാണ്. ദിവസങ്ങളായി ഈ സമരത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്ന സ്ത്രീകളില്‍ നിന്നും തങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്- തിക്രിയില്‍ എത്തിയ 55കാരിയായ ജസ്വീര്‍ കൗര്‍ പറയുന്നു.

farm

രാവിലെ 8.30ന് വീട്ടില്‍ നിന്ന് പുറപ്പെട്ട തങ്ങള്‍ വൈകിട്ട് 3 മണി ആയപ്പോഴേക്കും തിക്രിയില്‍ എത്തിയതായി ജസ്വീര്‍ കൗറിന്റെ കൂട്ടൂകാരിയായ 50കാരി കരംജീത് കൗര്‍ പറയുന്നു. സ്ത്രീകള്‍ ഊഴം വെച്ച് സമരത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. വനിതാ ദിനത്തില്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നതായും കരംജീത് കൗര്‍ പറയുന്നു.

നാല്‍പതിനായിരത്തോളം വനിതകളായ കര്‍ഷകരാണ് വനിതാ ദിനത്തില്‍ കര്‍ഷക സമരത്തിന്റെ ഭാഗമായിരിക്കുന്നത്. ഈ സമരത്തില്‍ വനിതകളായ കര്‍ഷകരുടെ ശക്തിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച എക്കാലവും പ്രാധാന്യം നല്‍കിയിട്ടുളളതാണെന്ന് സ്വരാജ് ഇന്ത്യ പ്രസിഡണ്ട് കൂടിയായ യോഗേന്ദ്ര യാദവ് പറയുന്നു. കര്‍ഷക സമരത്തിന്റെ സ്ഥിരം വേദികളിലാകട്ടെ ടോള്‍ പ്ലാസകളിലാവട്ടെ സ്ത്രീകള്‍ സമരത്തിന് നേതൃത്വം നല്‍കുമെന്നും ഇത് അവരുടെ ദിവസം ആണെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

തിക്രി കൂടാതെ മറ്റ് പ്രധാന സമര കേന്ദ്രങ്ങളായ സിംഘുവിലും ഗാസിപ്പൂരിലും സ്ത്രീകള്‍ ആണ് ഇന്ന് സമരത്തിന്റെ മുന്‍നിരയിലുളളത്. വനിതാ ദിനം സമരഭൂമിയില്‍ ആഘോഷിച്ചതിന് ശേഷം ഈ സ്ത്രീകള്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകും. വനിതാ കര്‍ഷകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഭാരതീയ കിസാന്‍ യൂണിയന്റെ വനിതാ വിഭാഗം 500 ബസ്സുകളും 600 മിനി ബസ്സുകളും 115 ട്രക്കുകളും 200 ചെറിയ മറ്റ് വാഹനങ്ങളുമാണ് സമരഭൂമിയിലേക്ക് എത്താനും തിരികെ പോകാനുമായി സ്ത്രീകള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍

English summary
Thousands of women leading farmers protest at Delhi Borders on womens day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X