കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര യോഗ ദിനം ഞായറാഴ്ച, ഒരുക്കങ്ങള്‍ കാണൂ...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: തൊട്ടതെല്ലാം പൊന്നാക്കുക എന്നൊരു പ്രയോഗമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യത്തിലാകുമ്പോള്‍ ആ ചൊല്ല് തെല്ലൊന്ന് മാറ്റണം. തൊട്ടതെല്ലാം വൈറലാക്കുക എന്നാക്കണം ഇത്. സോഷ്യല്‍ മീഡിയക്കാലത്തെ പ്രധാനമന്ത്രിക്ക് ചേരുന്ന പ്രയോഗം തന്നെ. സ്വച്ഛ് ഭാരത് മേക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌നുകള്‍ മുതല്‍ നരേന്ദ്ര മോദി ആപ്പ് വരെ ഉദാഹരണങ്ങള്‍ ഇഷ്ടംപോലെ.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ യോഗയുടെ മാര്‍ക്കറ്റും കൂടി. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഉദ്ഘാടനത്തിന് നാളെ (ജൂണ്‍ 21 ഞായറാഴ്ച) തലസ്ഥാന നഗരമായ ദില്ലി സാക്ഷ്യം വഹിക്കും. ദില്ലിയിലാണ് പരിപാടിയെങ്കിലും രാജ്യത്തും വിദേശത്തുമായി 250 നഗരങ്ങളെങ്കിലും യോഗദിനാചരണത്തിന്റെ ഭാഗമാകും. യോഗദിനം ശരിക്കും അന്താരാഷ്ട്രമാകുകയാണ് എന്ന് സാരം.

എന്താണ് യോഗദിന പരിപാടികള്‍? അതിന്റെ ഒരുക്കങ്ങള്‍? കാണൂ...

രാജ്പഥ് സുസജ്ജം

രാജ്പഥ് സുസജ്ജം

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഉദ്ഘാടന പരിപാടികള്‍ക്കായി ദില്ലിയിലെ രാജ്പഥ് ഒരുങ്ങിക്കഴിഞ്ഞു. നാല്‍പതിനായിരത്തോളം ആളുകളാണ് രാവിലെ ഏഴ് മണിക്ക് യോഗചെയ്യാനെത്തുന്നത്.

ദില്ലി മെട്രോ നേരത്തെ ഓടും

ദില്ലി മെട്രോ നേരത്തെ ഓടും

യോഗദിനാചരണം പ്രമാണിച്ച് ദില്ലി മെട്രോ രാവിലെ 4 മണിക്ക് സര്‍വ്വീസ് തുടങ്ങും. രണ്ട് പ്രത്യേക ട്രെയിനുകളും ഓടും.

ഗിന്നസ് ബുക്കിലുമെത്തും

ഗിന്നസ് ബുക്കിലുമെത്തും

യോഗമുണ്ടെങ്കില്‍ രാജ്പഥിലെ യോഗ ഗിന്നസ് ബുക്കിലുമെത്തും. നാല്‍പതിനായിരം പേര്‍ ഒരുമിച്ച് യോഗ ചെയ്യുന്നത് നിരീക്ഷിക്കാന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ ദില്ലിയില്‍ എത്തുന്നുണ്ട്.

മന്ത്രിമാര്‍ വരെ തിരക്കിലാണ്

മന്ത്രിമാര്‍ വരെ തിരക്കിലാണ്

മോദി സര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങളള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടാണ് പരിപാടി. ദില്ലിയിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി യോഗ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനം നല്‍കുന്നത്.

മോദിയുടെ യോഗ ചെയ്യുമോ

മോദിയുടെ യോഗ ചെയ്യുമോ

നരേന്ദ്ര മോദി യോഗ ചെയ്യുമോ എന്നാണ് റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുടിന്റെ സംശയം. അതിന് നാളെ മോദി ഉത്തരം നല്‍കും. യാഗാഭ്യാസികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്പഥില്‍ യോഗ ചെയ്യുന്നുണ്ട്.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. ആഴ്ചകളായി ഗതാഗത നിയന്ത്രണത്തിലാണ് രാജ്പഥ് പരിസരം.
നിരീക്ഷണത്തിന് സി സി ടി വി കാമറകളുണ്ട്. ആകാശ സുരക്ഷ ഉറപ്പാക്കാന്‍ യുദ്ധവിമാനങ്ങളുമുണ്ടാകും.

അന്തര്‍ദേശീയമാണ് പരിപാടി

അന്തര്‍ദേശീയമാണ് പരിപാടി

ദില്ലിയില്‍ പരിപാടി നടക്കുന്ന സമയത്ത് തന്നെ രാജ്യത്തിനകത്തും വിദേശങ്ങളിലുമായി കുറഞ്ഞത് 250 ഇടങ്ങളിലെങ്കിലും യോഗാദിനാചരണം സംഘടിപ്പിക്കുന്നു.

ടൈം സ്‌ക്വയറിലെ യോഗ

ടൈം സ്‌ക്വയറിലെ യോഗ

അമേരിക്കയിലെ പ്രശസ്തമായ ടൈം സ്‌ക്വയറില്‍ യോഗദിനാചരണത്തിന് 30,000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നേതൃത്വം നല്‍കും.

 നിര്‍ബന്ധമില്ല

നിര്‍ബന്ധമില്ല

യോഗാ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

English summary
Thousands of participants on descended on Rajpath to perform various 'asanas' during a rehearsal for the International Yoga Day on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X