കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിന് പിന്തുണയുമായി പഞ്ചാബിൽ ആയിരങ്ങൾ തെരുവിൽ, മോദിയുടെ കോലം സമരക്കാർ കത്തിച്ചു

Google Oneindia Malayalam News

ചണ്ഡീഗഡ്: ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം അനിശ്ചിതത്വം തുടരുന്ന കശ്മീരില്‍ ജനജീവിതം ഇതുവരെ സാധാരണ നിലയിലേക്ക് മടങ്ങി എത്തിയിട്ടില്ല. കശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പഞ്ചാബിനെ ആയിരക്കണക്കിന് ആളുകള്‍. 13 സംഘടനകള്‍ ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് നിരവധി ആളുകള്‍ കഴിഞ്ഞ ദിവസം തെരുവിലേക്ക് ഇറങ്ങിയത്.

അപ്പാ, 74 തികയുന്ന നിങ്ങളെ ഒരു 56നും ഒന്നും ചെയ്യാനാവില്ല, ചിദംബരത്തിന് കാർത്തിയുടെ കത്ത്അപ്പാ, 74 തികയുന്ന നിങ്ങളെ ഒരു 56നും ഒന്നും ചെയ്യാനാവില്ല, ചിദംബരത്തിന് കാർത്തിയുടെ കത്ത്

സംസ്ഥാന തലസ്ഥാനത്തേക്കുളള റോഡുകളെല്ലാം തടഞ്ഞ് 14 ജില്ലകളിലാണ് പ്രതിഷേധക്കാര്‍ ധര്‍ണ സംഘടിപ്പിച്ചത്. മൊഹാലിയിലേക്ക് മെഗാ റാലി സംഘടിപ്പിക്കാനും ചണ്ഡീഗഡിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ധര്‍ണ നടത്തിയത്.

jk

ഇതാദ്യമായല്ല പഞ്ചാജ് ജനത കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങുന്നത്. കഴിഞ്ഞ മാസവും കശ്മീര്‍ വിഷയത്തില്‍ പഞ്ചാബില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. കശ്മീര്‍ നാഷണല്‍ സ്ട്രഗിള്‍ ആന്‍ഡ് സപ്പോര്‍ട്ട് കമ്മിറ്റി എന്ന പേരില്‍ കശ്മീരിനെ പിന്തുണയ്ക്കാന്‍ രൂപീകരിച്ച സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് പോലീസ് എവിടെ തടഞ്ഞാലും അവിടെ ധര്‍ണ ഇരിക്കും എന്നാണ്.

കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം എന്നതടക്കമുളള ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്. സമരത്തിനിടെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് കോണ്‍ഗ്രസ്. പ്രതിഷേധക്കാരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശക്തമായി തന്നെ നേരിടുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദു അധ്യാപകൻ നബിയെ അധിക്ഷേപിച്ചെന്ന് ആരോപണം, പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ കലാപംഹിന്ദു അധ്യാപകൻ നബിയെ അധിക്ഷേപിച്ചെന്ന് ആരോപണം, പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ കലാപം

English summary
Thousands protest in Punjab in support of Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X