കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മത്സ്യ പ്രസാദം' വിഴുങ്ങിയത് ആയിരങ്ങള്‍, ആസ്മ മാറുമെന്ന് വിശ്വാസം

  • By Neethu
Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും ആസ്മയ്ക്കുള്ള മരുന്നായി എത്തിയത് ആയിരക്കണക്കിന് ആളുകളാണ്. ജീവനുള്ള മത്സ്യത്തെ വിഴുങ്ങലാണ് പ്രതിവിധി. മത്സ്യ പ്രസാദം എന്നാണ് ഇതിനെ പറയുന്നത്.

വര്‍ഷങ്ങളായി ഹൈദരാബാദിലെ ബഥിനി ഗൗണ്ട് കുടുംബമാണ് ആസ്മയ്ക്കുള്ള ചികിത്സ പാരമ്പര്യമായി നടത്തി വരുന്നത്. ബുധനാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ച് ലക്ഷം ആളുകള്‍ക്കാണ് പ്രാസാദം ഒരുക്കിയിരുന്നത്. ജീവനുള്ള മത്സ്യത്തിനുള്ളില്‍ ആയുര്‍വേദ മരുന്ന് നിറച്ചാണ് വായിലേക്ക് പ്രസാദം ഇട്ടുക്കൊടുക്കുന്നത്.

 parasadam

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രസാദം സ്വീകരിക്കാന്‍ എത്തി. ജനങ്ങളുടെ തിരക്ക് പോലീസാണ് നിയന്ത്രിച്ചത്. 24 മണിക്കൂറാണ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ചത്. 170 വര്‍ഷമായി കുടുംബം തുടര്‍ന്നു വരുന്ന പാരമ്പര്യ ചികിത്സയാണിത്.

മരുന്നിനെ ചോദ്യം ചെയ്തു കൊണ്ട് ശാസ്ത്രജ്ഞരും യുക്തിവാദികളും എത്തിയിരുന്നു എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് ചികിത്സയ്ക്കായി എല്ലാ വര്‍ഷത്തിലും എത്തുന്നത്.

English summary
Thousands of people from various parts of the country took the famous 'fish prasadam', believed to cure asthma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X